ദോഹ: പെരുന്നാൾ പൊതു അവധി ദിനങ്ങളിൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA).
തിരക്കേറിയ യാത്രാ കാലയളവിൽ എല്ലാ യാത്രക്കാർക്കും സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ മുൻകൂട്ടി ഓൺലൈനായി ചെക്ക്-ഇൻ ചെയ്യാനും പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരാനും HIA ശുപാർശ ചെയ്യുന്നു. സുരക്ഷാ ക്ലിയറൻസിനും വിമാനത്താവള സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇത് മതിയായ സമയം നൽകുന്നു.വേഗത്തിലുള്ള ചെക്ക്-ഇൻ സൗകര്യത്തിനായി, ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് ചെക്ക്-ഇൻ നമ്പർ 3 ലെ സെൽഫ് സർവീസ് കിയോസ്ക്കുകളും ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും ഉപയോഗിക്കാം.താമസക്കാർക്കും പൗരന്മാർക്കും ഇ-ഗേറ്റുകൾ ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലാക്കുന്നു.
തിരക്കേറിയ യാത്രാ കാലയളവിൽ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി, കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക സുരക്ഷാ സ്ക്രീനിംഗ് പാതകൾ ലഭ്യമാകും. ......
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ.
സ്റ്റുഡൻ്റ്സ് ഇന്ത്യ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ ക്വിസിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അൽത്താഫ് റഹ്മാൻ (ഒന്നാം സ്ഥാനം) ദയ്യാൻ അബ്ദുറഹീം, അജ്വദ് അഫ്സൽ, മുഹമ്മദ് റിഹാൻ (രണ്ടാം സ്ഥാനം), ഹംദാൻ ഹനീഫ്, മുഹമ്മദ് ലിബാൻ, അൻസഫ് അഫ്സൽ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്.
സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. ......
മറ്റെന്നാൾ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കെയാണ് മണിരത്നം സംവിധാനം ചെയ്യുന്ന കമലാഹാസൻ ചിത്രമായ ടഗ് ലൈഫിന്റെ കർണാടകത്തിലെ പ്രദർശനം ഫിലിം ചേമ്പർ തടഞ്ഞത്. സാംസ്കാരിക മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് ചേമ്പർ ആ തീരുമാനം കൈക്കൊണ്ടത്. ......
ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.ബഷീർ കെ വി( ചെയർമാൻ) എ വി അബ്ദുൽ ജലീൽ (പ്രസിഡണ്ട്) , അഷ്റഫ് പി എ നാസർ (ജനറൽ സെക്രട്ടറി) കബീർ കെ.വി ( ട്രഷറർ), ഷാജി എ.വി, സകീർ. വി.പി. ......
കാസർകോട്: പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. ......
സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. ......
മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ......
നിലമ്പൂരിൽ എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകൻ.......
വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച് സുഹൃത്ത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർത്ഥിനിയെയാണ് ബികോം വിദ്യാർത്ഥിയായ ആർഷ്കൃത് സിങ്(18) കൊലപ്പെടുത്തിയത്. ......