കൊച്ചി: വൈദികര്‍ക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. വ്യാജ ആരോപണങ്ങളുടെ പേരില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ ആര്‍എസ്എസും, സംഘപരിവാറും നടത്തുന്ന ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എംഎല്‍എ. ......
വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലായി അഡ്വ. കൃഷ്ണരാജിനെ നിയമിച്ച നടപടിയെ വിമർശിച്ച് കെ ടി ജലീൽ. മുസ്ലിം ലീഗ് ഭരണസമിതിയാണ് വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത്. വാ തുറന്നാൽ വർഗീയ വിഷം ചീറ്റുന്നയാളാണ് കൃഷ്ണരാജെന്ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ......
തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്നും സംസ്ഥാന ഫിലിം ചേമ്പർ പ്രതിനിധികളുമായി ചർച്ച നടത്തി തർക്കം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചതോടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് ഈ മാസം പത്താം തിയ്യതിയിലേക്ക് മാറ്റി. മാപ്പ് പറയുന്നോ എന്നറിയിക്കാൻ ഉച്ചയ്ക്ക് രണ്ടര വരെ കോടതി സമയമനുവദിച്ചിരുന്നു. ......
തിരുവല്ല : തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല - ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുമ്ബിലെ കസേരയില്‍ മേശയിലേക്ക് തലവെച്ച രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോള്‍ പമ്ബിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് കേന്ദ്രത്തിലെ (ACARR) ശാസ്ത്രജ്ഞനായ ഡോ. അജിൽ കോട്ടയിലിന് ദക്ഷിണ കൊറിയയിലെ സോളിലെ യോൻസെ സർവകലാശാലയിൽ നടക്കുന്ന സിംപോസിയത്തിൽ പങ്കെടുക്കുന്നതിനായി ക്ഷണം ലഭിച്ചു.
2025 ജൂൺ 9 മുതൽ 13 വരെ നടക്കുന്ന അറ്റ്മോസ്ഫെറിക് പ്രോസസ്സ് ആൻഡ് ദെയർ റോൾ ഇൻ ക്ലൈമറ്റ് (APARC) ഗ്രാവിറ്റി വേവ്സ് ആൻഡ് FISAPS എന്ന പരിപാടിയിലേക്കാണ് അദ്ദേഹം പ്രത്യേക ക്ഷണിതാവായി എത്തുന്നത്.
ലോക കാലാവസ്ഥ ഗവേഷണ പദ്ധതിയിലുള്ള (WCRP) ഒരു മുഖ്യ പദ്ധതിയായ APARC-ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന സിംപോസിയമാണ് ഇത്. ......
കൊച്ചി - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപി സിറ്റി ജില്ലാ നേതൃയോഗം ചേർന്നു.
ബിജെപി ജില്ലാ ഓഫീസിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജുവിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രഭാരിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. ......
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ദ സംഘം ജൂലൈയില്‍ കേരളത്തിലെത്തും
കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ......
നിലമ്പൂര്‍: ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. ആര്യാടന് ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വ്യക്തമാക്കി. ......