തിരുവനന്തപുരം: നെടുമങ്ങാട് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയുടേതെന്ന് നിഗമനം. നെടുമങ്ങാട് കരകുളത്തെ പി.എ.അസീസ് എൻജിനീയറിങ് കോളജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ......
ചെന്നൈ: പ്രണയം നിരസിച്ചതിന് വിദ്യാർഥിനിയെ തീവണ്ടിക്കു മുന്നിൽ തള്ളിയിട്ടുകൊന്ന പ്രതിക്ക് വധശിക്ഷ. ചെന്നൈ ആദമ്പാക്കം സ്വദേശി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ......
കോടികൾ പിരിച്ച മെഗാ നൃത്ത സംഘാടകരുടെ പണത്തോടുള്ള അത്യാർത്തി മൂലം വേണ്ട സുരക്ഷ ഒരുക്കാൻ വൈമുഖ്യം കാണിച്ചതു കൊണ്ടാണ് തൃക്കാക്കര എം എൽ എ യും, മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഉമാ തോമസിന് പരിക്കു പറ്റിയതെന്ന് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ. അതിനാൽ സംഘാടകരുടെയും, വേദി നിർമ്മിച്ചരുടെയും പേരിൽ മനുഷ്യഹത്യയ്ക്ക് കേസ്സ് എടുക്കണമെന്നും എം.സി. ......
തമിഴിലെ പല മുൻനിര താരങ്ങളുടെയും സിനിമകൾ റിലീസായ വർഷമാണ് 2024. അതിനാൽ വർഷാരംഭത്തിൽ വമ്പൻ കളക്ഷൻ നേടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സിനിമാ നിർമ്മാതാക്കളും, വിതരണക്കാരും, തിയേറ്റർ ഉടമകളും, നിരൂപകരും, ആരാധകരുമെല്ലാം! എന്നാൽ ആ പ്രതീക്ഷകളെ തകർക്കും വിധമായിരുന്നു 2024-ലെ ചിത്രങ്ങളുടെ കളക്ഷൻ. ......
രാത്രി പത്തുമണിയോടെ പിഎസ്എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ......
ശിവഗിരി: മേൽവസ്ത്രം അഴിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടി തുടങ്ങിയ ആചാരം പല ക്ഷേത്രങ്ങളിലും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
കാഞ്ഞങ്ങാട്: ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. ......

കൃഷി, കന്നുകാലി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗോതമ്പ് കൃഷിമഹോത്സവം മലീഹയിലെ ഗോതമ്പ് ഫാമിൽ ആരംഭിച്ചു.
ഗോതമ്പ് ഉത്സവത്തിൽ പങ്കെടുക്കാൻ വരുന്ന സന്ദർശകർക്കു വേണ്ടി നിരവധി കഫേകളിൽ കർഷക കുടുംബങ്ങൾ സ്വന്തം കൈകൊണ്ട് കൃഷി ചെയ്ത വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നു എന്നതു് കൊണ്ട് തന്നെ ഈ കാർഷികോത്സവത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സന്ദർശകരെ കൂടുതൽ ആനന്ദിപ്പിക്കാൻ സാധിക്കുന്ന തത്സമയ സംഗീത പരിപാടികളാലും വ്യത്യസ്തമായ വിനോദ പരിപാടികൾ കൊണ്ടും ഷാർജയിലെ മലീഹയിലെ ഗോതമ്പ് ഉത്സവപറമ്പ് കാഴ്ചക്കാർക്ക് ആനന്ദകരമാക്കിയിരിക്കുന്നു
ഫെബ്രുവരി 27 വരെ നീണ്ട് നില്ക്കുന്ന ഈ കാർഷിക ഫെസ്റ്റിവൽ എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ളതാണ്.പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുടുംബങ്ങൾക്കും കർഷകർക്കും അവരുടെ സാധനങ്ങൾ സന്ദർശകർക്ക് നേരിട്ട് വിൽക്കാൻ വേദിയൊരുക്കുന്നതിനും പ്രതിവാര കർഷക വിപണിയും പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 മണിവരെയും വാരാന്ത്യത്തിൽ വെള്ളി മുതൽ ഞായർ ദിവസങ്ങൾ വൈകുന്നേരം 4 മുതൽ രാത്രി 11 വരെയുമാണ് സന്ദർശന സമയത്തെ ക്രമപ്പെടുത്തിയിരിക്കുന്നത് യെന്ന് ബന്ധപ്പെട്ട അതികൃതർ അറിയിച്ചു.എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിനോദ പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് സഹായകരമാകുന്ന കാര്യങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക ഗോതമ്പ് ഉൽപന്നങ്ങളുടെ ഒന്നിലധികം വിൽപന കേന്ദ്രങ്ങൾക്കൊപ്പം വിളവെടുപ്പിൻ്റെയും പൊടിക്കുന്ന പ്രക്രിയകളുടെ തത്സമയ പ്രദർശനങ്ങളും സന്ദർശകർക്ക് ആവേശമുണ്ടാക്കുന്ന കാര്യങ്ങളാണ് .പ്രകൃതിദത്തമായ കൃഷിരീതികളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനും ഭക്ഷ്യ സുസ്ഥലിതയിലേക്ക് എങ്ങനെ നമുക്ക് ഭാവിയ രൂപപ്പെടുത്താൻ എന്നതിനെക്കുറിച്ച് ഇൻ്ററാക്ടീവ് വർക്ക് ഷോപ്പുകളും പരിപാടിയുടെ ഭാഗമാണ്.
പ്രസ്തുത ഉത്സവത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കി കൊണ്ട് ഒരു നൂതന ഭക്ഷ്യ സംസ്കാരം ഉറപ്പുവരുത്തുന്നതിനുള്ള അറിവുകൾ പകരുന്ന പരിപാടികളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ അൽ തുനൈജി പറഞ്ഞു, "ഷാർജയുടെ ഭക്ഷ്യ സുസ്ഥിരതയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സംരംഭങ്ങളിലൂടെയും പരിപാടികളിലൂടെയും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമാണ് ഇങ്ങനെയൊരുകൃഷി കന്നുകാലി ഉത്സവം ലക്ഷ്യമിടുന്നത്".
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ആദരണീയനായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 1,900 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഗോതമ്പ് ഫാം പദ്ധതിക്ക് തുടക്കമിട്ടത്.കീടനാശിനികളിൽ നിന്നും ഹാനികരമായ വസ്തുക്കളിൽ നിന്നും മുക്തമായ ഉയർന്ന ഗുണമേന്മയുള്ള ജൈവ ഗോതമ്പ് നൽകി ആഗോളതലത്തിൽ തന്നെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുക എന്ന സന്ദേശം ലോകത്തിന് നൽകാനും കൂടിയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
2022-ൽ സ്ഥാപിതമായ ഗോതമ്പ് ഫാം, ഷാർജയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന പദ്ധതി എന്ന നിലയിൽ ഏറെ പ്രസക്തമാണ് മരുഭൂമിയിലെ ഊഷര മണലിനെ അതിജീവിച്ചുകൊണ്ടാണ് പ്രസ്തുത കൃഷി സംരംഭം എന്നത് ഏറെ പ്രസക്തമാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. എമിറേറ്റിലെ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അളവ് ഉറപ്പാക്കുന്നതിനായ് 2002 ൽ 400 ഹെക്ടർ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ തുടക്കം കുറിക്കപ്പെട്ടിരുന്നത്.
സാമൂഹികമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ കൂട്ടു സംരംഭം എന്ന നിലയിലും കാർഷിക മേഖല ഉപയോഗപ്പെടുത്തിയുള്ള ഭക്ഷ്യ സുരക്ഷ പദ്ധതി എന്നുള്ള നിലയിലും ഷാർജ ഗോതമ്പ് ഫെസ്റ്റിവൽ ലോകത്തിന്റെ മുമ്പിൽ മഹത്തായ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നുണ്ട്, അതോടൊപ്പം തന്നെ പ്രാദേശിക സംസ്കാരം ആഘോഷിക്കുകയും താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ ഒരുമയുടെ വികാരം വളർത്തുകയും ചെയ്യുന്ന ഒരു മാനവികമായ കാഴ്ചപ്പാട് ഷാർജ മലിഹയിലെ ഗോതമ്പ് ഉത്സവം പറമ്പിൽ പരിലസിച്ചു നിൽക്കുന്നതായ് സന്ദർശനത്തിൽ അനുഭവപ്പെടുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്.
കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകിയിരുന്നത്. മാരക രാസകീടനാശിനികൾ ഇല്ലാതെ വേണം കൃഷി നടത്താനെന്ന് കൃഷിക്കാരോട് പ്രത്യേകം നിർദേശിച്ചിരുന്നു. ഈ വർഷം കൃഷി ചെയ്ത 800 ഹെക്ടറിൽ നിന്ന് 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ......
വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. ......