
സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകൻ മുഷ്താഖ് രചിച്ച കടൽ പോലൊരാൾ എന്ന പുസ്തകം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുൻ എംപി എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു.
ജനങ്ങൾക്കിടയിൽ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്ക് പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. നിയമസംഭാംഗമായിരിക്കെ മരണപ്പെട്ടയാളാണ് ഇമ്പിച്ചിബാവയെന്ന് സ്പീക്കർ അനുസ്മരിച്ചു.
മലബാറിലെ തൊഴിലില്ലാത്ത നിരവധിപേർക്ക് തൊഴിൽ നൽകിയ ഇമ്പിച്ചിബാവ ഒരാൾക്കുമാത്രം തൊഴിൽ നൽകാൻ തയ്യാറായില്ലെന്നും അന്നത്തെ ആ ചെറുപ്പക്കാരനാണ് ഇന്ന് എംഎൽഎയായി വേദിയിലിരിക്കുന്ന നന്ദകുമാറെന്നും എ വിജയരാഘവൻ സ്മരിച്ചു.
ഏതെങ്കിലുമൊരു ജോലിയിൽ തളച്ചിടേണ്ട വ്യക്തിയല്ലെന്നും രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ വലിയ സംഭാവനകൾ നല്കാനാവുന്ന വ്യക്തിയാണെന്നും തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ഇമ്പിച്ചിബാവയ്ക്കുണ്ടായിരുന്നു എന്നും വിജയരാഘവൻ പറഞ്ഞു.
ചടങ്ങിൽ പി നന്ദകുമാർ എംഎൽഎയും പങ്കെടുത്തു.
ഈ പുസ്തകം ഒരു മകന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മക്കുറില്ലെന്നും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ അന്വേഷിക്കുന്ന ചരിത്ര വിദ്യാർത്ഥിയുടെ കണ്ണിലൂടെയാണ് പുസ്തകം രചിച്ചതെന്നും മുഷ്താഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചരിത്രം തിരുത്തപ്പെടുന്ന കാലത്ത്, അറിയുന്ന ചരിത്രം എല്ലാവർക്കുമായി പകരണമെന്നതാണ് ഈ പുസ്തകത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ......
കണ്ണൂർ: സി.പി.എം നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും പെരിയ കേസിലെ പ്രതികളെ ജയിലിലെത്തി സന്ദർശിച്ചു. പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ.......
ഫെബ്രുവരി 6 മുതൽ 9 വരെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന "ദി ക്ലിക്ക് സ്റ്റോറി" ഫോട്ടോ എക്സിബിഷൻറെ ലോഗോ പ്രകാശനം ചലച്ചിത്ര നടനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ. പ്രേംകുമാറും, 2024ലെ മലയാളമങ്ക 1200 പട്ടം നേടിയ കുമാരി ശ്രുതി സോമനും ചേർന്ന് നിർവഹിച്ചു
അധ്യാപകനും ഛായാഗ്രാഹകനുമായ ശ്രീ അനു തിരൂർ പകർത്തിയ ചിത്രങ്ങളും അതിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച ചെറു കഥകളും ചേർത്താണ് "ദി ക്ലിക്ക് സ്റ്റോറി" തയാറാക്കിയിരിക്കുന്നത്... ......
ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയാണ് താൻ എഴുതിയ 249 പുസ്തകങ്ങളും മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിക്കുന്നത്. തൻ്റെ പേരിൽ സ്കൂൾ ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള ബുക്ക് ഷെൽഫിൽ എല്ലാ പുസ്തകങ്ങളും ഇടം പിടിക്കും.രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ഗവർണർ താൻ എഴുതിയ മുഴുവൻ പുസ്തകങ്ങളും ഒരു സ്ക്കൂളിന് സൗജ്യനമായി നൽകുന്നത്.
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് 2025 ജനുവരി 10, വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ തന്നെ പുസ്തക വിതരണം നിർവഹിക്കും .തുടർന്ന് നടക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഗോവ ഗവർണർ അഡ്വ. ......
കൊച്ചി - ആലങ്ങാട് പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലങ്ങാട് (വെസ്റ്റ് ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏക ദിന നിരാഹാര സമരം സംഘടിപ്പിച്ചു.
കൊങ്ങോർപ്പിള്ളിയിൽ വച്ചു നടത്തിയ സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
ബിജെപി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് , ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ പ്രസിഡന്റ് പി രാധാകൃഷ്ണൻ തുടങ്ങിയവർ നിരാഹാരമനുഷ്ടിച്ച സമര പരിപാടിയിൽ ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി ജയനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഭസിത്കുമാർ, ജില്ലാ സെൽ കോർഡിനേറ്റർ എം എം ഉല്ലാസ് കുമാർ ,മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ശിവൻ , മണ്ഡലം വൈസ് പ്രസിഡന്റ് ജയിംസ് മഞ്ഞളി, പി കെ സുബ്രമണ്യൻ, സെക്രട്ടറി സുരേഷ് പൈ, അജിത സുരേഷ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംസുദീൻ,ഒ ബി സി മോർച്ച മണ്ഡലം സെക്രട്ടറി രാജേഷ് ഇ സത്യം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത് കാവുങ്കൽ, ഈസ്റ്റ് ഏരിയ പ്രസിഡന്റ് രതീഷ് കെ. ......
കൊച്ചി : അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ ഡിപ്പോര്‍ട്ട്മെന്റ് ഓഫ് തൈറോയ്ഡ്, ബ്രസ്റ്റ് & എന്‍ഡോക്രെയിന്‍ സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡോക്ടറുടെ കണ്സള്ട്ടേഷന് ചാര്‍ജില്‍ 50% ഇളവ്, അള്‍ട്രാസൗണ്ട് നെക്ക്, തൈറോയ്ഡ് ഫങ്ഷന് ടെസ്റ്റ് എന്നീ പ്രാഥമിക പരിശോധനകള്‍ക്ക് 50 ശതമാനം ഇളവ്, സര്‍ജിക്കല്‍ പ്രൊസീജ്യറായ തൈറോയ്ഡ്ഡിക്ടറ്റമിക്ക് 30 ശതമാനം ഇളവ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും.
ജനുവരി 6 മുതല്‍ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിലായിരിക്കും ക്യാമ്പ് നടക്കുക. ഞായറാഴ്ചകളില്‍ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല. ......
പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി.......
കൊച്ചി : തൊഴിലും വേതനവും അവകാശപ്പെട്ട സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും സംരക്ഷിയ്ക്കുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുൻഗണന നൽകണമെന്നും . കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനത്തോടെയും പ്രതികാരത്തോടെയും സ്വീകരിയ്ക്കുന്ന നയത്തിനുമെതിരായി എഐടിയുസി സംസ്ഥാന കൗൺസിലിൻ്റെ നേതൃത്വത്തിൽ 17 ന് തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ......
കർണാടകത്തിലെ ചിക്കമാംഗ്ലൂർ വനാന്തരത്തിൽ അവശേഷിക്കുന്ന ആറു മാവോയിസ്റ്റുകൾ ഇന്ന് വൈകീട്ട് ബംഗളുരുവിൽ മുഖ്യമന്ത്രി മുമ്പാകെ കീഴടങ്ങും. അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നുവെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കപ്പെടാതിരുന്നതിനാലാണ് ഇവരുടെ കീഴടങ്ങൽ നീണ്ടുപോയത്. ......
ചോറ്റാനിക്കരയിൽ കണ്ടെത്തിയത് ഒന്നിലധികം സ്ത്രീകളുടെ അസ്ഥികളും തലയോട്ടിയുമെന്ന് പൊലീസ്. പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന അസ്ഥികളും തലയോട്ടിയുമാണെന്നും പൊലീസ് വ്യക്തമാക്കി. ......