തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്.......
ദോഹ: ആഭ്യന്തര മന്ത്രാലയം മെട്രാഷ് 2 ആപ്പിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ ഉപയോക്തൃ സൗഹൃദ അനുഭവം നൽകുന്നതാണ് മെട്രാഷ് 2 ആപ്പിലെ പുതിയ സവിശേഷതകൾ. കാലാവധി കഴിഞ്ഞു പുതുക്കിയ പാസ്പോർട്ടിന്റെ നമ്പറും മറ്റുവിവരങ്ങളും, നഷ്ടപ്പെട്ടതിന് പകരം ലഭിക്കുന്ന പാസ്പോർ ട്ടിലെ വിവരങ്ങൾ
ആപ്പിന്റെ 'റെസിഡൻസി' വിഭാഗത്തിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമുൾപെടുത്തിയിട്ടുണ്ട്.
റെസിഡൻസി'യിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'ഡാറ്റ മാറ്റുക' ഓപ്ഷൻ തിരഞ്ഞെടുക്കുക.
പാസ്പോർട്ട് മാറ്റുക' ബട്ടണിൽ ക്ലിക്ക് ചെയ്ത് തുടരുക, നിങ്ങളുടെ പുതിയ പാസ്പോർട്ടിന്റെ പ്രധാന പേജ് സ്കാൻ ചെയ്യുക അല്ലെങ്കിൽ അപ്ലോഡ് ചെയ്യുക. ......
ഭാരത് മാതാ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുചേരിയിൽ. കഴിഞ്ഞ ദിവസം സിപിഐ പ്രവർത്തകർ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചിരുന്നു.......
ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് അറുപതുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ജീവനൊടുക്കിയത്.......
ദോഹ:ഹ്രസ്വ സന്ദർശനർത്ഥം ഖത്തറിലെത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ICBF) മുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരിക്ക് ICBF മാനേജ്മന്റ് കമ്മിറ്റി സ്വീകരണം നൽകി.
ഇന്ത്യൻ എംബസി അപ്പക്സ് ബോഡികളായ ഐ.സി.സി, ഐ.ബി.പി.എൻ എന്നി സംഘടനകളുടെയും ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സംഘ ഖത്തർ, ബിലവാസ് ഖത്തർ തുടങ്ങി നിരവധി കൂട്ടായ്മകളിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഏതാനും വര്ഷം മുമ്പ് ഖത്തർ പ്രവാസം അവസാനിപ്പിച്ച ദിവാകർ പൂജാരിയുടെ നേതൃത്വത്തിനും സമർപ്പണത്തിനുമുള്ള സ്നേഹോപഹാരമായി സ്വീകരണചടങ്ങ്.
ചടങ്ങിൽ പ്രസിഡൻറ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു. ......
ദോഹ: ഐസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐസിസി 'ബുധനാഴ്ച ഫിയസ്റ്റ’
പരിസ്ഥിതി ദിന പ്രത്യേക പരിപാടികളാൽഅരങ്ങുണർത്തി. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാപഠന കേന്ദ്രങ്ങളും പരിസ്ഥിതി സന്ദേശം പങ്കുവയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു.ഐസിസി പ്രസിഡന്റ് എ.പി. ......
വിവാഹ തട്ടിപ്പുകാരിയായ യുവതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനൊന്നാമത്തെ വിവാഹം കഴിക്കാൻ തയ്യാറാകവെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ......