ഇടുക്കി: തോട്ടം - റിസോർട്ട് മാനേജർക്കെതിരെ തങ്കമണി എസ്. എച്ച്.ഒ രജിസ്റ്റർ ചെയ്ത ക്രൈം 807 / 24 നമ്പർ കേസ് വ്യാജമാണെന്ന നിഗമനത്തിലെത്തിയ സാഹചര്യത്തിൽ പ്രസ്തുത കേസിന്റെ അന്വേഷണം കട്ടപ്പന ഡി.വൈ.എസ്. ......
പള്ളുരുത്തി: യൂത്ത് ഹോസ്റ്റല്‍സ് അസോസ്സിയേഷന് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഗ്രേറ്റര്‍ കൊച്ചിന് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു. പള്ളുരുത്തി വിപിന്‍സ് ആര്‍ക്കേഡില്‍ വച്ചു നടന്ന പരിപാടി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അഡ്വ. ......
കൊച്ചി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നാവിക വിദ്യാഭ്യാസ സൊസൈറ്റിയുടെ കീഴിലുള്ള സിബിഎസ്ഇ സ്ഥാപനമായ കൊച്ചിയിലെ നേവി ചില്‍ഡ്രന്‍ സ്കൂളുമായി (എന്‍ സി എസ്) പങ്കാളിത്തത്തം പ്രഖ്യാപിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിന് ദക്ഷിണ നാവിക കമാന്‍ഡിലെ എന്‍സിഎസ് കൊച്ചി വൈസ് ചെയര്‍പേഴ്സണ്‍ കൊമോഡോര്‍ ബെന്‍ എച്ച് ബെര്സണും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സഹകരണത്തിലൂടെ പ്രധാന വിദ്യാഭ്യാസ മേഖലകളില്‍ കൈറ്റ് സമഗ്രമായ പിന്തുണ നല്‍കും. ......
ദോഹ: ഖത്തറിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി, ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചു നടത്തുന്ന രക്തസാക്ഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പയിൻ സാമൂഹികരംഗത്ത് പ്രശംസ നേടുകയാണ്.
രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജൂൺ 14 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി, ജി മാക്സ് ഹൈപ്പർ മാർക്കറ്റും ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു.
ക്യാമ്പയിന്റെ ഭാഗമായി, ജൂൺ 10 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 4 മുതൽ 8 വരെ, അൽ തുമാമ മാളിൽ ബ്ലഡ് ഡോനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി സമൂഹത്തെ ഈ ക്യാമ്പിന്റെ ഭാഗമാകാൻ സംഘാടകർ ഹൃദയപൂർവ്വം ക്ഷണിച്ചു.
രക്തദാനം ജീവിതരക്ഷയ്ക്കുള്ള ഏറ്റവും വലിയ സംഭാവനയാണ്. ......
കൊച്ചി: ബേപ്പൂര്‍ തീരത്തു നിന്നും 88 നോട്ടിക്കല്‍ മൈല്‍ അകലെ സിംഗപ്പൂര്‍ ഫ്ളാഗ് ചെയ്ത കണ്ടയ്നര്‍ കപ്പല്‍ വാന്‍ ഹായ് 503ല്‍ തീപിടുത്തമുണ്ടായതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രാവിലെ ഒന്‍പതരയ്ക്കായിരുന്നു അപകടം.
ഒരു കണ്ടെയ്നറില്‍ സ്ഫോടനവും തുടര്‍ന്ന് തീപിടുത്തവും ഉണ്ടാവുകയായിരുന്നു. ......
ഹണിമൂൺ യാത്രയ്ക്കിടെ യുവാവിനെ ഭാര്യ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. കാമുകനും യുവതിയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. ......
വ്യാജ പരാതിക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നു ബിജെപി നേതാവായ സമിതി സെക്രട്ടറിയെ പുറത്താക്കി ദേവസ്വം ബോർഡ് പുറപ്പെടുവിപ്പിച്ച ഉത്തരവ് പിൻവലിച്ചു.
ബിജെപി ഏറ്റുമാനൂർ മുൻ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവനെ പുറത്താക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.
പരാതി വ്യാജമാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഉപദേശക സമിതി അംഗങ്ങളായ മഹേഷ് ചന്ദ്രൻ, എൻ.എസ്. സുനീന്ദ്രൻ എന്നിവർക്കെതിരെ ചിലർ ദേവസ്വം ബോർഡിനു വ്യാജ പരാതി അയച്ചിരുന്നു.
പൊലീസ് കേസുകളുള്ളവർക്കു ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകാൻ അർഹത ഇല്ലെന്നാണ് ചട്ടം.
ഇരുവർക്കുമെതിരെ പൊലീസ് കേസുകൾ നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും പുറത്താക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ മഹേഷ് ചന്ദ്രൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോ ടെ പരാതി തള്ളി. ......
കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്പോർട്സ് സെന്ററിലാണ് (ആർ എസ് സി) മത്സരങ്ങൾ നടക്കുന്നത്.
രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ......
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കാമുകൻ കുത്തിക്കൊന്നു. ബെംഗളൂരുവിലെ പൂർണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലിലാണ് സംഭവം.......
തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ - പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച് തുർക്കി എത്തിയിരുന്നു. ......