കാക്കനാട് : പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കേ, ഇ.എസ്.എ. പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു.
പന്ത്രണ്ടു വർഷത്തിലേറെയായി തുടരുന്ന ഇ.എസ്.എ. ......
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ പിങ്ക് ലൈൻ വരുന്ന ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോ മീറ്റർ(2,700 മെട്രിക് ടൺ) റെയിലുകൾ എത്തി. ......
കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂമീനുകളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി.
മത്സ്യ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിൽ ലഭ്യമായ ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇവയിൽ മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യംകണ്ടെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ, മറ്റ് ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികളുടെ സാന്നിധ്യം കാണപ്പെടുന്നത്. ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരം സാഹചര്യമില്ല. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലുള്ള മറൈൻ ബയോസയൻസ് വകുപ്പിലെ എം.എസ്.സി. മറൈൻ ബയോളജി പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ......
കൊച്ചി : ഫെസ്റ്റിവല്‍ സിനിമകളിലൂടെയാണ് ഓരോ രാജ്യത്തിലെ ജീവിതങ്ങളും, മനുഷ്യരുടെ വികാരങ്ങളും കാണാന്‍ സാധിക്കുന്നതെന്ന് ് പ്രശസ്ത സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റ്റും കൊച്ചി ഫിലിം സൊസൈറ്റിയും ഗോയിഥേ സെന്‍ട്രവും ചേര്‍ന്ന് സംഘടിപ്പിച്ച ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ:കാണാതായ തന്റെ ഓമനപ്പൂച്ചയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നവർക്ക് 1,00,000 (ഒരു ലക്ഷം) ഖത്തർ റിയാൽ സമ്മാനം പ്രഖ്യാപിച്ച് ഉടമസ്ഥർ. ഇന്ത്യൻ രൂപ കണക്കാക്കുകയാണെങ്കിൽ ഏകദേശം 26 ലക്ഷത്തോളം രൂപ വരുമിത്! ഖത്തറിലാണ് വളർത്തുമൃഗ സ്നേഹികളെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഈ സംഭവം.
മുൻനിര മാധ്യമങ്ങൾ പങ്കുവെച്ച ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.
'റെക്സ്' (Rex) എന്നാണ് കാണാതായ പൂച്ചയുടെ പേര്. ......

ടെഹ്റാൻ ന്യൂയോർക്ക്:
അമേരിക്ക സൈനിക സമ്മർദ്ദംകുറയ്ക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനുള്ളിൽ 'ഹോർമുസ് കടലിടുക്ക്' തുറക്കാൻ തയ്യാറാണെന്ന് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിന് അമേരിക്കൻ ഉദ്യോഗസ്ഥരുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ പൂർണ്ണ അധികാരമുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഷയം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കുമെന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല, ഇതിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക (ലെബനനിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ), മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക തുടങ്ങിയ നിബന്ധനകളും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഞായറാഴ്ച ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും, യു.എൻ സമ്മേളനത്തിനായി ന്യൂയോർക്കിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി (Masoud Pezeshkian) കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി.തന്ത്രപ്രധാനമായ ഈ മേഖലയിലൂടെയുള്ള ഗതാഗതം കുറഞ്ഞെങ്കിലും, നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ തെളിഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ തുടർച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ......
ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറിച്ചി വില്ലേജ് ഇത്തിത്താനം കരയിൽ കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ ബിജുവിന്റെ മകൻ ഷാബിൻ പി.കെ. ആണ് ശിക്ഷിക്കപ്പെട്ടത്.
ഫോണിലൂടെ 17 വയസ്സുകാരിയായ അതിജീവിതയെ പരിചയപ്പെട്ട പ്രതി പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. ......
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വിവാദ റേഞ്ച് റോവർ യാത്രയിൽ പുതിയ വഴിത്തിരിവ്.......
കായംകുളം പെരിങ്ങാല തെക്കേതാണുവേലിൽ { ഇന്നത്തെ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് }ഭാഗം നാണിയമ്മ വെളുത്ത കുഞ്ഞ് ദമ്പതികളുടെ മകനായി 1929ൽ കൊല്ലവർഷം 1106ൽ{ മലയാള മാസവും ഇംഗ്ലീഷ് മാസവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ സ്വാഭാവികമാണ് } ജനിച്ചു. അച്ഛൻ തേങ്ങാ വാങ്ങിച്ചു വിൽപ്പന നടത്തിയുള്ള സാധാരണ കുടുംബം ആയിരുന്നു. ......