ദോഹ: തൊഴിൽ വിപണി വികസിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ സമഗ്രവും സംയോജിതവുമായ നിരവധി നടപടികൾ നടപ്പിലാക്കിയതായി തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മാരി.ജനീവയിൽ നടന്ന 113-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിന്റെ പ്ലീനറി സെഷനിൽ ഖത്തർ സംസ്ഥാനം പങ്കെടുത്തുസംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി.തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള നിയമനിർമ്മാണ, നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തൽ, തൊഴിലാളികളെയും ലേബർ ഇൻസ്പെക്ടർമാരെയും ലക്ഷ്യമിട്ടുള്ള അവബോധവും പരിശീലന പരിപാടികളും നടപ്പിലാക്കൽ, മാന്യമായ തൊഴിൽ രീതികൾഎന്നിവ യെകുറിച്ചു മന്ത്രി വ്യക്തമാക്കി. ......
കേരള തീരത്തോട് ചേർന്ന് ചരക്കു കപ്പൽ തീപിടിച്ച സംഭവത്തിൽ പുറത്തുവരുന്നത് കേരളത്തെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ്. കപ്പലിലെ തീ ഇനിയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ......
മലാപ്പറമ്പ് പെൺവാണിഭത്തിൽ രണ്ട് പൊലീസുകാർക്കെതിരെയും അന്വേഷണം. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിയുമായി കോഴിക്കോട് ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. ......
ബംഗളുരു: വിജയാഹ്ലാദ പരിപാടിയെ പറ്റി ആർ സി ബി (റോയൽ ചാലഞ്ചേഴ്സ് ബംഗളുരു) സോഷ്യൽ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകൾ ഷെയർ ചെയ്തതിനാലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഒഴുകിയെത്താൻ ഇടയാക്കിയതെന്ന് കർണാടക ഗവണ്മെന്റ് ഹൈക്കോടതിയെ ധരിപ്പിച്ചു. അറസ്റ്റ് റദ്ദാക്കാൻ ആർ സി ബിയും ഡി എൻ എ എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനവും സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് എ ജി (അഡ്വക്കേറ്റ് ജനറൽ) ശശികിരൺ ഷെട്ടി ഗവണ്മെന്റ് നിലപാട് കോടതിയെ ധരിപ്പിച്ചത്."ആർ സി ബിയ്ക്ക് സോഷ്യൽ മീഡിയയിൽ പതിമൂന്ന് കോടിയോളം ഫോളോവേഴ്സുണ്ട്. ......
ദോഹ: ഖത്തറിൽ നിന്നുംകെനിയയിലേക്ക് പോയമലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്. ഖത്തറിൽ നിന്നുള്ള യാത്രാസംഘം സഞ്ചരിച്ച ബസ് കെനിയയിലെവടക്കുകിഴക്കൻപ്രദേശമായ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. ......
തിരുവനന്തപുരം: പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ നിശിതമായി വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് പിഡിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. ......
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം. ദേശീയ പതാകയേന്തിയ ഭാരതാംബയേയാണ് സിപിഐയുടെ പോസ്റ്ററിൽ ചിത്രീകരിച്ചത്.......
ദോഹ : ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ICF-RSC ദോഹ റീജിയൻ സംയുക്തമായി സംഘടിപ്പിച്ച 'ഈദ് വൈബ്'25' ഇൽ മുശയിരിബ് ഡിവിഷൻ ജേതാക്കളായി. ഗറാഫ പേളിംഗ് സീസൺ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇനങ്ങളിലായി 150 ഓളം പേർ പങ്കെടുത്തു. ......
സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തന്നെയും മകൾ വീണയെയും വ്യക്തിപരമായി കടന്നാക്രമിക്കാനാണ് ഈ ഹർജി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകൻ എം.ആർ. ......