കൊച്ചി : തനൂജ ഭട്ടതിരി എഴുതിയ മൺചായയും മറ്റു കഥകളും എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 25 ന് വൈകിട്ട് 5.,30ന് ചാവറ കൾച്ചറൽ സെന്ററിൽ എഴുത്തുകാരൻ അനന്തപത്മനാഭൻ നിർവഹിക്കുന്നു. പോക്കർ അഹമ്മദ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. ......
ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നു കെ ആർ എൽ സി സി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കണം. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളെ പരിസ്ഥിതി സംവേദന മേഖലയായി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: സ്ഥിരനിക്ഷേപത്തിൻ്റെ (എഫ്ഡി) പിൻബലത്തോടെ ലഭിക്കുന്ന അഡ്വാൻറ്റേജ് എസ്ബിഐ കാർഡ് എസ്ബിഐ യോനോ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റലായി ലഭ്യമാക്കുന്ന സേവനം എസ്ബിഐ കാർഡ് അവതരിപ്പിച്ചു. പൂർണമായും പേപ്പർലെസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 10 മിനിറ്റിനുള്ളിൽ കാർഡിന് അപേക്ഷിക്കാം. ......
കൊച്ചി : അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിന് തുടക്കമായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഇളവുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷനിൽ 50% ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 30% ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് 15% ഇളവും ലഭിക്കും. ......
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ ആതിഥേയരായ ഒമാനോട് 15 റൺസിൻ്റെ തോൽവി വഴങ്ങി കേരളം. ടൂർണ്ണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അക്കാദമികവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ശ്രി. വി. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജീവനക്കാർക്കും ഓഫീസുകൾക്കും ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്ക സർക്കുലർ ഇറക്കി. ......
തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും നാടകപ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ......
ജ്യോതിഷപ്രകാരം മംഗളൻ എന്നറിയപ്പെടുന്ന ചൊവ്വ സെപ്റ്റംബർ 18 മുതൽ കർക്കടകം രാശിയിലാണ് സഞ്ചരിക്കുന്നത്. സർവേശ്വരകാരകനായി കണക്കാക്കപ്പെടുന്ന ഗുരുവിനൊപ്പമാണ് ചൊവ്വയുടെ ഈ സഞ്ചാരം. ......
ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ, പണിമുടക്കുകൂടി വരുമ്പോൾ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസം സ്തംഭിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാരിന്റെ ഈ ഇടപെടൽ. ......