ഒരു കട്ടൻ ചായ കുടിച്ച്, രാഷ്ട്രീയത്തിലെ "ഒറിജിനാലിറ്റി"യെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ലോകത്ത് ഏറ്റവും കൂടുതൽ വകഭേദങ്ങളുള്ള രണ്ടു കാര്യങ്ങൾ ചായയും കമ്യൂണിസവുമാണെന്ന് പലപ്പോഴും പറയാറുണ്ട്. ചായക്കടകളിലെ ബെഞ്ചിലിരുന്ന് തർക്കിക്കുന്നവർക്കും പാർട്ടി ഓഫീസുകളിൽ വാദപ്രതിവാദം നടത്തുന്നവർക്കും ഈ യാഥാർത്ഥ്യം മനസ്സിലാവും. ......
കേരളത്തിന്റെ മത്സ്യമേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയുണ്ടായ രണ്ട് കപ്പൽ ദുരന്തങ്ങളും, ഒപ്പം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന ട്രോളിംഗ് നിരോധനവും ഈ മേഖലയെയും ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെയും വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. ......

സിവിൽ നടപടികളിൽ, ഒരു കേസിൽ കക്ഷികളെ ഉൾപ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് സുപ്രീം കോടതി ഒരു പ്രധാന വിധി പുറപ്പെടുവിച്ചു. സിവിൽ നടപടിച്ചട്ടത്തിലെ (CPC) Order I Rule 10 പ്രകാരം ഏത് ഘട്ടത്തിലും ഒരു കക്ഷിയെ ഒഴിവാക്കാനോ ഉൾപ്പെടുത്താനോ കോടതിക്ക് അധികാരമുണ്ടെങ്കിലും, Order XXII Rule 4 പ്രകാരം ഒരു നിയമപരമായ അവകാശിയെ (legal heir) കേസിൽ കക്ഷിയാക്കുന്നതിന് (impleadment) കോടതിയുടെ പരിശോധനയും അനുമതിയും ലഭിച്ചുകഴിഞ്ഞാൽ, പിന്നീട് ആ ഇംപ്ലീഡ്മെന്റ് ചോദ്യം ചെയ്ത് ഒഴിവാക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
മറ്റ് കക്ഷികൾ എതിർപ്പ് ഉന്നയിക്കാത്ത സാഹചര്യത്തിൽ Order XXII Rule 4 പ്രകാരമുള്ള കോടതിയുടെ പരിശോധനയ്ക്ക് ശേഷം ഒരു വ്യക്തിയെ നിയമപരമായ അവകാശിയായി കേസിൽ ഉൾപ്പെടുത്തിയാൽ, പിന്നീട് ആ വ്യക്തിക്ക് Order I Rule 10 പ്രകാരമുള്ള ഒരു ഹർജി നൽകി സ്വന്തം പേര് കേസ് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച വിധിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ഇങ്ങനെയാണ്: "ഒരു വ്യക്തിയെ നിയമപരമായ അവകാശിയായി കേസിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് Order XXII Rule 4(2) പ്രകാരം അതിന്മേൽ ആവശ്യമായ എതിർപ്പ് ഉയർത്തിയില്ലെങ്കിൽ, പിന്നീട് Order I Rule 10 പ്രകാരം അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ അനുവദിക്കാനാകില്ല. ......
നിയമപരമായ പോലീസ് നടപടികളുടെ അതിർവരമ്പുകൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, ഒരു സാധാരണക്കാരനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ട പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 197 പ്രകാരം മുൻകൂർ അനുമതി തങ്ങളുടെ പ്രോസിക്യൂഷന് ഒരു മുൻവ്യവസ്ഥയാണെന്ന പ്രതികളായ ഉദ്യോഗസ്ഥരുടെ വാദം ബെഞ്ച് തള്ളി.
സംഭവസമയത്ത് യൂണിഫോമിലായിരുന്നില്ലെങ്കിലും, തങ്ങളുടെ ഔദ്യോഗിക തോക്കുകൾ ഉപയോഗിച്ച് ഒരു സാധാരണക്കാരനെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഈ കേസിൽ ഉൾപ്പെട്ടത്. ......
കൊച്ചി: ഓൾ ഇന്ത്യ ശ്രീ ചൈതന്യ ഗൗഡിയ മഠവുമായി ബന്ധപ്പെട്ട മഹാനായ വൈഷ്ണവ സന്യാസിയും ആനന്ദീയ ഭക്തിയോഗ ആചാര്യനും ആയിരുന്ന ശ്രീമദ് ഭക്തിവല്ലഭ തീർത്ഥ ഗോസ്വാമി മഹാരാജിന്റെ ജന്മശതാബ്ദി മഹോത്സവ യാത്രയ്ക്ക് എറണാകുളം തിരുമല ദേവസ്വം പഞ്ചാബ്ജ രേശ്വര ക്ഷേത്രത്തിൽ സ്വീകരണം നൽകി. രവിപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയെ ടി.ഡി. ......
കൊച്ചി: നിയമവിരുദ്ധമായി എറണാകുളം സെൻറ് മേരീസ് ബെസലിക്കയിൽ തുടരുന്ന സസ്പെൻറ് ചെയ്യപ്പെട്ട ഫാ. വർഗീസ് മണവാളനെ പുറത്താക്കണമെന്ന സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും നിഷ്ക്രിയത്വം തുടർന്നാൽ സഭാ കോടതി വിധി നടപ്പിലാക്കാൻ വിശ്വാസികൾ നേരിട്ട് രംഗത്തിറങ്ങുമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ അറിയിച്ചു.
അതിരൂപത മെത്രാപ്പോലീത്തയുടെയും അദ്ദേഹത്തിൻറെ വികാരിയുടെയും മനപൂർവ്വമുള്ള ഈ അലസതമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും നിയമപരവുമായ എല്ലാവിധ പ്രശ്നങ്ങൾക്കും ഇരു മെത്രാന്മാർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അവർ പറഞ്ഞു. ......
കളമശ്ശേരി : കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണോമസ്) ൽ എയ്ഡഡ് വിഭാഗത്തിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സോഷ്യൽ വർക്ക് & കൗൺസിലിംഗ് പ്രാക്ടീസിൽ (PGDCSW)കോഴ്സിലേക്ക് 2025-2026 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾ www.rajagiri.edu എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ......
ദോഹ :സ്റ്റേജ് ഷോയുമായി ബന്ധപെട്ട് ഖത്തറിൽ എത്തിയ പിന്നണി ഗായകർക്കും സിനിമതാരങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ സെന്റർ സ്വീകരണം നൽകി.ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ മധു ബാലകൃഷ്ണൻ, സുമി അരവിന്ദ്, സുദീപ് കുമാർ, ചിത്ര അരുൺ, കെ കെ നിഷാദ്, രവിശങ്കർ, വൃന്ദ മേനോൻ, ജയരാജ് വാരിയർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ഐസിസി ഉപദേശക സമിതി ചെയർമാൻ പി എൻ ബാബുരാജൻ, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: 'നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം' എന്ന പ്രമേയത്തില് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പ്രസിഡൻറ് ആര് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില് സ്വീകരണം നല്കി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര തുടങ്ങിയവര് സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ടിന് വിവിധ സംഘടനാ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. ......