തിരുവല്ല: കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. ......
തിരുവനന്തപുരം: തുടർച്ചയായ ഡ്യൂട്ടിയും ജോലിഭാരവും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്ന നിർണായക നീക്കം. എസ്.എച്ച്.ഒമാർ ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ......
മേടം: അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.......
കൊച്ചി : ജീവനക്കാരുടെ സുരക്ഷയും അടിയന്തര സാഹചര്യങ്ങളിലെ സജ്ജീകരണങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി ടവറിൽ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഫെസിലിറ്റി മാനേജ്മെന്റ് ഗ്രൂപ്പ്, നാഷണൽ സേഫ്റ്റി കൗൺസിൽ, സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റിലെ ഫയർ ഓഫീസർ നിസാം ക്ലാസുകൾക്ക് നേതൃത്വം നൽകി. ......
മൈസൂരു: റോഡിലെ സുരക്ഷാ മാനദണ്ഡങ്ങളെ പൂർണമായി അവഗണിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളെ അപകടകരമായി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വാഹനത്തിന്റെ പിൻഭാഗത്ത് പ്രത്യേകമായി നിർമിച്ച ഇരുമ്പുകൂട്ടിനുള്ളിൽ അഞ്ച് കുട്ടികളെയാണ് ഇരുത്തിയിരുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമാണെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി വി.ഡി. ......
പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വടകര എംപി ഷാഫി പറമ്പിൽ നിർവ്വഹിച്ചു.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ 40,000 സൗജന്യ ഇ.സി.ജി സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി നടപ്പിലാക്കുന്ന ‘സ്പന്ദന’ത്തിലൂടെ 2,500ഓളം സൗജന്യ ഇ.സി.ജി സ്ക്രീനിംഗും ഡോക്ടർ കൺസൾട്ടേഷനും ബി.പി, ബ്ലഡ് ഷുഗർ പരിശോധനകളും ഈ മൊബൈൽ യൂണിറ്റ് വഴി അഞ്ച് ജില്ലകളിലായി പൂർത്തിയാക്കും. പാലക്കാട്ടെ ആദ്യഘട്ട പരിശോധനകൾക്ക് ശേഷം മൊബൈൽ യൂണിറ്റ് അടുത്ത ജില്ലകളിലേക്ക് പര്യടനം തുടരും.
സാധാരണക്കാരിലേക്ക് ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ച 'സ്പന്ദനം' പദ്ധതി ഏറെ അഭിനന്ദനീയവും അനുകരണീയവുമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12250 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 71 കേസുകളിലായി 79 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11373 ആയി. ......
കാക്കനാട് : പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തെകുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കേ, ഇ.എസ്.എ. പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും തയ്യാറാക്കി ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ആവശ്യപ്പെട്ടു.
പന്ത്രണ്ടു വർഷത്തിലേറെയായി തുടരുന്ന ഇ.എസ്.എ. ......
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തിൽ നിർണായക നാഴികക്കല്ല്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ പിങ്ക് ലൈൻ വരുന്ന ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോ മീറ്റർ(2,700 മെട്രിക് ടൺ) റെയിലുകൾ എത്തി. ......