കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സർവ്വീസ് ആരംഭിക്കാനായി നടത്തുന്ന സാധ്യത പഠന റിപ്പോര്‍ട്ട് മഹാരാഷ്ട്ര ഗവണ്മെന്റിന് സമര്‍പ്പിച്ചതോടെ കെ.എം.ആര്.എല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തി. മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തർണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് റെക്കോര്‍ഡ് വേഗത്തില്‍ കെ.എം.ആര്.എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിംഗ് വകുപ്പ മന്ത്രി നിഥീഷ് റാണെയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തെ മന്ത്രി അഭിനന്ദിക്കുകയും റിപ്പോര്‍ട്ട് അംഗീകരിക്കുകയും പദ്ധതി മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ......
ജനങ്ങളെ ബാധിക്കുന്ന പ്രതിപക്ഷത്തിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; ആര്യാടന് ഷൗക്കത്ത് പതിനയ്യായിരം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കും
യു.ഡി.എഫ് നേതാക്കള്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കും. രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയത്. ......
ഇസ്രയേൽ - ഇറാൻ യുദ്ധം അഞ്ചാം ദിവസവും ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഇറാൻ. അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇറാൻ അവകാശപ്പെടുന്നു. ഇതേ തുടർന്ന് ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ......
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കിക്കൊണ്ട് കാനറാ ബാങ്ക് പുതിയൊരു സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു, 'കാനറാ എയ്ഞ്ചൽ' (Canara Angel) അക്കൗണ്ട്. ഈ അക്കൗണ്ടിന്റെ മുഖ്യ ആകർഷണം, ഇന്ത്യയിൽ ആദ്യമായി പ്രീമിയം ഇല്ലാതെ ലഭിക്കുന്ന സൗജന്യ കാൻസർ ഇൻഷുറൻസ് ആണ്.
ഈ അക്കൗണ്ട് തുറക്കുന്ന വനിതകൾക്ക് 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കാൻസർ ചികിത്സയ്ക്കുള്ള കവർ ലഭിക്കും. ......
സംസ്ഥാനത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി ആറന്മുളയിൽ ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം. മുൻപ് വിവാദമായ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച, പാരിസ്ഥിതിക പ്രാധാന്യമുള്ള അതേ സ്ഥലത്താണ് പുതിയ 600 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ......
ഇമെയിൽ വഴിയാണ് സന്ദേശമെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.......