ആൾക്കൂട്ട വിചാരണയെ തുടർന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ കായലോട്ട് റസീനയുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയെന്ന് ആൺസുഹൃത്ത് റഹീസ്. റസീനയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ലെന്നും റഹീസ് പൊലീസിന് മൊഴിനൽകി. ......
ദോഹ: ഖത്തറിന് മാമ്പഴമധുരം വിളമ്പുന്ന
ഇന്ത്യൻമാമ്പഴമേള
ഇന്ന് സമാപിക്കും. കഴിഞ്ഞജൂൺ 12ന്
സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിൽ
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ
ഉദ്ഘാടനം ചെയ്തമാമ്പഴ മേളയിൽ ഇന്ത്യൻമാമ്പഴങ്ങളുടെയും മാമ്പഴ അധിഷ്ഠി ഉൽപ്പന്നങ്ങളുടെയും സമ്പന്നമായ വൈവിധ്യവും സമാനതകളില്ലാത്ത രുചികളുംഅനുഭവിച്ച റിയാൻ അവസരമൊരുക്കുന്നതായിരുന്നു. ......
"ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ"
എന്ന മുദ്രാവാക്യവുമായി ഇന്ന് പതിനൊന്നാമത് യോഗ ദിനം ആചരിക്കുന്നു.
"ലോകത്തിനും, ആരോഗ്യത്തിനും യോഗ " എന്ന 2025 ലെ സന്ദേശവുമായി ഇന്ത്യയിലെങ്ങും
ഈ വർഷത്തെ യോഗദിനമാചരിക്കുന്നു.
യോഗയുടെ ലോക വ്യാപകമായ ആകർഷണവും പ്രചരണവും തിരിച്ചറിഞ്ഞുകൊണ്ട്, 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.
രാജ്യ വ്യാപകമായി സർക്കാരുകളും , സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികളോടെ ജൂൺ 21 യോഗ ദിനം ആഘോഷിക്കുന്നു.
യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ വഴക്കം, ബാലൻസ്, ശക്തി എന്നിവ മെച്ചപ്പെടുത്തുന്നു, അതുപോലെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ......
പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ തീനാളങ്ങൾ ഓരോ പ്രദേശത്തെയും വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, ലോകമെമ്പാടും ഒരു ചോദ്യം മുഴങ്ങുന്നു: ഐക്യരാഷ്ട്രസഭ എവിടെ? ഇസ്രായേലും പലസ്തീനും തമ്മിൽ ആരംഭിച്ച നീണ്ട പോരാട്ടം, ഇസ്രായേലും ഇറാനും തമ്മിലുള്ള അപകടകരമായ ഏറ്റുമുട്ടലായി അതിവേഗം മാറിയിരിക്കുന്നു. ഇത് മേഖലയെ മാത്രമല്ല, ആഗോള സമാധാനത്തെയും അസ്ഥിരപ്പെടുത്താൻ ഭീഷണി മുഴക്കുന്നു.
വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും, ലോകത്തിലെ ഏറ്റവും വലിയ സമാധാനപാലന സ്ഥാപനമായ ഐക്യരാഷ്ട്രസഭ നിഗൂഢമായി നിശബ്ദത പാലിക്കുന്നതായി കാണാം. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗിന് (75.27%) പിന്നാലെ വിജയമുറപ്പിച്ച് മുന്നണികൾ. 2021-നെ അപേക്ഷിച്ച് ഒരു ശതമാനം മാത്രമാണ് പോളിംഗിൽ കുറവുണ്ടായത്.......
കർണാടകം: മുതിർന്ന കോൺഗ്രസ്സ് നേതാവും കലബുറഗിയിലെ അലന്ദിൽ നിന്നുള്ള എംഎൽഎയുമായ ബി ആർ പാട്ടീൽ ഭവനനിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി സർഫറസ് ഖാനുമായി നടത്തിയ ഫോൺ സംഭാഷണം ലീക്കായി സോഷ്യൽ മീഡിയയിൽ വൈറലായത് സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കി. രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷൻ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ വിതരണം നേർവഴിക്കല്ല നടക്കുന്നതെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പാട്ടീൽ പരാതിപ്പെടുന്നു. ......
യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരക്കുന്ന യോഗാ സംഗമ പരിപാടി സംഘടിപ്പിക്കും. ......
ജൂൺ 25-ന് അടിയന്തരാവസ്ഥയ്ക്ക് അമ്പതു വർഷം തികയുകയാണ്. ഈ സന്ദർഭത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ യുവനേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനുഭവിച്ച ക്രൂരമായ പോലീസ് പീഡനങ്ങളും അതിനെക്കുറിച്ച് അദ്ദേഹം നിയമസഭയിൽ നടത്തിയ വിഖ്യാതമായ പ്രസംഗവും വീണ്ടും ചർച്ചയാകുന്നു.
കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെയാണ് പിണറായി വിജയനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ......
ന്യൂഡൽഹി, ജൂൺ 21: നിയമോപദേശം നൽകിയതിന്റെ പേരിൽ അഭിഭാഷകരെ വിളിച്ചുവരുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) പുതിയ സർക്കുലർ പുറത്തിറക്കി. ഇനിമുതൽ നിയമോപദേശവുമായി ബന്ധപ്പെട്ട് അഭിഭാഷകരെ വിളിച്ചുവരുത്തുന്നതിന് ED ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടാകും. ......