സിന്ധൂനദീജല കരാർ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സിന്ധൂനദീജല കരാർ അനുസരിച്ച് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
ആൾക്കൂട്ട വിചാരണയെ തുടർന്ന് ജീവനൊടുക്കിയ റസീനയുടെ ആൺസുഹൃത്തിനെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. റസീനയുടെ പക്കൽനിന്നും ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നാണ് റസീനയുടെ ഉമ്മയുടെ പരാതി. ......
കൊച്ചി : സാമ്രാജ്യത്വ ശക്തികളുടെ പിന്ബലത്തിൽ പശ്ചിമേക്ഷ്യയിൽ നടക്കുന്ന മനുഷ്യക്കുരുതി ആധുനിക സാമൂഹ്യ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് അഭിപ്രായപ്പെട്ടു. എ ഐ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടി ഡി റോഡിലെ സി അച്യുതമേനോൻ ഹാളിന് സമീപത്ത് നിന്നും ആരംഭിച്ച യുദ്ധവിരുദ്ധറാലിക്ക് ശേഷം ബോട്ട് ജെട്ടിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തെ ലോകം അംഗീകരിക്കുന്നതിന്റെ തെളിവാണ് അന്താരാഷ്ട്രയോഗാ ദിനം ലോക വ്യാപകമായി ആചരിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗാ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.സംഘർഷഭരിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.രാജ്യങ്ങൾ,വർഗ്ഗങ്ങൾ,തുടങ്ങി കുടുംബത്തിൽ വരെ ആശ്വാസ്യമില്ലാത്തവിധം സംഘർഷങ്ങൾ ഉണ്ടാകുന്നു.ഇതിന് വ്യക്തമായ പ്രതിവിധി യോഗ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2015 ൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത് ഐക്യകണ്ഠേനയായിരുന്നു എന്ന് മാത്രമല്ല ഇന്ന് 128 രാജ്യങ്ങളിൽ യോഗാദിനാനുചരണവും യോഗ പരിശീലനവും നടക്കുന്നു എന്നതും യോഗയ്ക്ക് ലോകം കൊടുക്കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
കലൂർ പാവക്കുളം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും . ......
ദോഹ:കുടുംബ വിസ ഉടമകൾക്ക് തൊഴിൽ വിസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന നടപടികൾ വേഗത്തിലാക്കി മന്ത്രാലയം. വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാതെ തന്നെ വൈദഗ്ധ്യമുള്ളവരെ കണ്ടെത്താൻ തൊഴിലുടമകൾക്ക് പ്രയോജനം ചെയ്യുന്ന
നടപടിക്രമങ്ങളും ലളിതമാക്കി.തൊഴിൽ മന്ത്രാ ലയത്തിന്റെ
ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോം വഴി “ജോയിൻ ദി ലേബർ മാർക്കറ്റ്” സേവനത്തിന് അപേക്ഷിക്കുകയാണ് പ്രഥമ ഘട്ടത്തിൽ ചെയ്യേണ്ടത്.
യോഗ്യരായ അപേക്ഷകരെ സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ ഈ സേവനം പ്രാപ്തമാക്കുന്നു.
കുടുംബ റെസിഡൻസി ഉടമയ്ക്കോ തൊഴിലുടമയ്ക്കോ നേരിട്ട് ഒരു സമർപ്പിത വർക്ക് പെർമിറ്റിനായി അപേക്ഷിക്കാവന്നതാണ്.
രണ്ട് ഓപ്ഷനുകളും യോഗ്യത നേടുന്നതിന് അപേക്ഷകന് കാലാവധികഴിയാത്ത റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുകയും നാഷണൽ അഡ്രസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയുംവേണം. ......
ദോഹ: രാജ്യവ്യാപകമായി പത്ത് ദശലക്ഷം മരങ്ങൾ നടുന്നമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ
കാമ്പയിൻശ്രദ്ധേയമാകുന്നു വൃക്ഷങ്ങളുടെ വിസ്തൃതി വർദ്ധിപ്പിക്കുക, ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുക,l
കൂടുതൽ കാർബൺ ആഗിരണം ചെയ്യു എന്നിവ ലക്ഷ്യമിടുന്നക്യാമ്പയിൻ കൂടുതൽ സസ്യങ്ങളും മരങ്ങളും ഉപയോഗിച്ച് ഹരിത മേഖലകൾ വളർത്താനും നഗരങ്ങളെ മനോഹരമാക്കാനുമുള്ള പദ്ധതികളുമായി സംയോജിക്കുന്നു
പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത യ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയെ മന്ത്രാലയം അഭിനന്ദിച്ചു.
ഭൂമിയുടെ തകർച്ചയ്ക്കെതിരെ പോരാടുന്നതിനും വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനുമായി പൊതു പാർക്കുകളിലും മരങ്ങൾ നട്ടുപിടിപ്പിച്ച പ്രദേശങ്ങളിലും ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണിത്.
നിലവിൽ ഖത്തറിൽ 127 പൊതു പാർക്കുകളും പാർക്കുകൾ, കോർണിഷുകൾ, ലാൻഡ്സ്കേപ്പ്ഡ് സോണുകൾ എന്നിവയുൾപ്പെടെ 153 ഹരിത പ്രദേശങ്ങളുമുണ്ട്. ......