ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയിനി തന്റെ പിൻഗാമിയുടെ പേര് നിർദ്ദേശിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ തനിക്കെതിരെ വധഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലാണ് ആയത്തുള്ള അലി ഖമയിനി അടുത്ത പരമോന്നത നേതാവിനായി നീക്കം ആരംഭിച്ചിരിക്കുന്നത്. ......
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ചരിത്രം സൃഷ്ടിച്ച ദൃശ്യത്തിൻ്റെ 3-ാം ഭാഗത്തിൻ്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുന്നു.ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ......
സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ......
കൊച്ചി: കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ സർവ്വകലാശാലകളാണ് ഓരോ ഗ്രന്ഥശാലകളും. സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഗ്രന്ഥശാല പ്രസ്ഥാന ത്തിന്റെ പതാക വാഹകനായിരുന്ന പി.എൻ.പണിക്കരുടെ ചരമ വാർഷികമാണ് വായനാദിനമായി ആചരിക്കുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ കായികപഠനവകുപ്പ്, നാഷണൽ സർവീസ് സ്കീം, കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ് (കെഎംഎസ്എംഇ) എന്നിവയുമായി സഹകരിച്ച് തൃക്കാക്കര ക്യാംപസിൽ ശനിയാഴ്ച അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്തു. ......
തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും സംഘടിപ്പിച്ചു.......
ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം.......
കൊച്ചി - നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ദിവസം ഇസ്ലാമിക തീവ്രവാദത്തെ സന്തോഷിപ്പിച്ച് പത്ത് വോട്ടുകൾ നേടുവാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സി പി എം നേതാക്കളും നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ കളി മാത്രമാണ് ഭാരതാംബ വിവാദമെന്നും അത് ഇസ്ലാമിക തീവ്രവാദത്തെ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കു എന്നും ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് അഭിപ്രായ പ്പെട്ടു.
ഭാരതമാതാവിനെയും ഭരണഘടന സങ്കല്പങ്ങളെയും മന്ത്രി ശിവൻ കുട്ടി അപമാനിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കലൂർ ജംഗ്ഷനിൽ ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 ൽ ഉണ്ടായതല്ല ഭാരത മാതാ സങ്കല്പവും ഭഗവ പതാകയും.ആയിര കണക്കിന് വർഷങ്ങളായുള്ള പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണവ.രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രതീകങ്ങളെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......