അമേരിക്കൻ വ്യോമസേന ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തൽസമയം കണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്നാണ് ട്രംപും ഉന്നത ഉദ്യോഗസ്ഥരും ഇറാനിലെ ആക്രമണം തൽസമയം കണ്ടത്. ......

ദോഹ: ദോഹയെ ബാവുളിന്റെ ആത്മസംഗീതാർദ്രമാക്കി ശാന്തിപ്രിയ.കബീറിന്റെയും, രവീന്ദ്രനാഥടാഗോ റിന്റെയും, അക്കാ മഹാദേവിയുടെയും, ബസവണ്ണ യുടെയും നാരായണഗുരുവിന്റെയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോർത്തിണക്കിയ സംഗീതസായാഹ്നം ആസ്വാദകരെ വിസ്മയഭരിതമാക്കി.ബാവുൾസംഗീതത്തോടൊപ്പം അതിരുകളും മതിലുകളുമില്ലാത്ത സംസ്കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ശാന്തിപ്രിയയുടെബാവൂൾ സംഗീതം.സഞ്ചാരികളായ മഹാത്മാക്കളുടെ സംഗീതമാണ് ബാവുൽ എന്നു വിശ്വസിക്കുന്ന ബാവുൽ ഗായകരെപ്പോലെ അതേ ആത്മസംഗീതത്തെ നെഞ്ചിലേറ്റിയാണ് ഓരോ പാട്ടും ബാവൂൾ സംഗീതത്തിൽ ശാന്തിപ്രിയ ആലപിച്ചത്.
അടയാളം ഖത്തർ സംഘടിപ്പിച്ച 'ഏക്താര' ബാവൂൾ സംഗീതത്തിന്റെ ആലാപനസദസിന് സാക്ഷ്യം വഹിച്ച ഐഡിയൽഇന്ത്യൻ സ്കൂളിലെ അൽ ഖമർഹാൾ ആസ്വാദകരുടെ ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
ബംഗാളി സാരിയിൽ ബംഗാളി സ്ത്രീകൾ ധരിക്കുന്ന പ്ലാസ്റ്റിക് വളയണിഞ്ഞ്
ഒരുതന്തി വാദ്യവും, ഒരു താളവാദ്യവും ഉപയോഗിച്ചു കൊണ്ട് ബംഗാളി,ഹിന്ദി, കന്നഡ,മലയാളം തുടങ്ങിയ ഭാഷകളിൽ അതിമനോഹരമായ
ശബ്ദമധുരിമ
സദസ്യരിലേക്ക് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തി. പാദ ചലനങ്ങൾ ഉണർത്തുന്ന ചിലങ്ക നാദം അകമ്പടിയായി.
ബാല്യത്തിൻ്റെ മണവും മസൃണതയും തുളുമ്പുന്ന
"പൂഴി കളിക്കെന്റെ കുഞ്ഞേ...
പൂമരം പോലെ ആടൂ കുഞ്ഞേ..."എന്നഗാനവും,
ആടുപാമ്പേ! പുനം തേടു പാമ്പേ! യരുളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! എന്ന
ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് തുടങ്ങിയ
മലയാളത്തിലെ വരികൾക്ക് ബാവുൽ സംഗീതത്തിലൂടെആത്മനിർവൃതി പൂണ്ട് ശാന്തിപ്രിയഅക്ഷരാ ർത്ഥത്തിൽ വേറിട്ട അനുഭവമാണ് പകർന്നത്.ആലാപന ത്തിനു ശേഷം ശാന്തി പ്രിയ സദസ്സുമായി സംവദിച്ചു. തൻസീംകുറ്റ്യാടി മോഡറേ റ്ററായിരുന്നു.
പശ്ചിമബംഗാളിൽ നിന്നുള്ള ബാവുൾ സംഗീതജ്ഞയായ പാർവതി ബാവുളിന്റെ ശിഷ്യയാണ്.അന്തരിച്ച എഴുത്തുകാരനായ കെ. ......

ദോഹ:അന്താരാഷ്ട്രനിലവാരത്തിൽ സജ്ജമാക്കിയ
ദോഹയിലെ ദാൽ അൽ ഹമാംപാർക്ക്പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
നവീകരിച്ച പാർക്ക് കഴിഞ്ഞദിവസമാണ്
മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നത്. പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സഹായത്തോടെയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാർക്ക് നവീകരിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി മന്ത്രാലയത്തിന്റെ 2024–2030 പദ്ധതിയിൽ ഉൾപെടുത്തിയാണ് പാർക്ക് പുതമയോടെ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിച്ചത്.
കുട്ടികൾക്കായി നാല് പ്രത്യേക കളിസ്ഥലങ്ങൾ
900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ (ദാൽ അൽ ഹമാം തിയേറ്റർ).
കമ്മ്യൂണിറ്റി പരിപാടികൾക്കായി സെലിബ്രെഷൻ ഏരിയയും മൾട്ടി-പർപ്പസ് ഹാളും,390 മീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്ക്, മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയകൾ, ബാസ്കറ്റ്ബോൾ കോർട്ട്,
മൂന്ന് ഫുഡ്, ഡ്രിങ്ക്സ് കിയോസ്ക്കുകളും കഫേയും,സന്ദർശകർക്കായി 220 പാർക്കിംഗ് സ്ഥലങ്ങൾഎന്നിവയോടെ യാണ് പാർക്ക് നവീകരിച്ചത്.
എല്ലാവർക്കുംഎളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ
പാർക്ക് മാനേജ്മെന്റിനും അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്കും വേണ്ടിയുള്ള ഒരു കെട്ടിടവവും, ഭിന്ന ശേഷി ക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ
കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ആധുനിക ടോയ്ലറ്റുകൾ, വാട്ടർ ടാങ്ക്, പവർ സ്റ്റേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. ......
ദോഹ: റോമിൽ നടന്ന ഇന്റർഫെയ്ത്ത് ഡയലോഗ് രണ്ടാം പാർലമെന്ററി കോൺഫറൻസിൽ ഖത്തർ ശൂറ കൗൺസിൽ പങ്കെടുത്തു.......
നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡൻറ് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം സ്വീകരണം നൽകി.
പ്രവാസി വെൽഫയർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ: താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലത്തിലെ പ്രവാസി ഗ്രന്ഥകാരൻ ഹുസൈൻ കടന്നമണ്ണ, മുതിർന്ന പത്രപ്രവർത്തകൻ ഡോ. അമ്മാനുള്ള വടക്കാങ്ങര, അറബി ഭാഷ വിദഗ്ധൻ
ഡോ. ......
ഒഴിവുകളില്ലെന്ന് പറഞ്ഞ് പിഎസ്സി അഡ്വൈസ് ലഭിച്ചിട്ടും നിയമനം നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. യഥാർത്ഥ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിരുന്നാൽ പോലും, ഇങ്ങനെയുള്ളവർക്ക് അടുത്ത ഒഴിവുകളിൽ മുൻഗണനാടിസ്ഥാനത്തിൽ നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ......
നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. തുടക്കത്തിൽത്തന്നെ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്നത് അന്തിമഫലത്തിൽ നിർണ്ണായകമാകും. ......
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് കർശന നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ പ്രാബല്യത്തിൽ വരും. 5 ലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, 2 ലിറ്ററിൽ താഴെയുള്ള ശീതളപാനീയക്കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോകൾ, ഭക്ഷണ പായ്ക്കറ്റുകൾ എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം. ......