ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അംഗീകരിച്ചാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായത്. ......
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് 2025 ജൂൺ 25-ന് 50 വർഷം തികയുകയാണ്. 1975 ജൂൺ 25 രാത്രിയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ഫഖറുദ്ദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ാം അനുച്ഛേദം ഉപയോഗിച്ച് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ......
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അമ്പതാം വാർഷിക വേളയിൽ, എ.കെ. ആൻ്റണി നടത്തിയ ഒരു വിമർശനാത്മക പ്രസംഗം അടിയന്തിരാവസ്ഥ പിൻവലിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെറിയാൻ ഫിലിപ്പ് അനുസ്മരിച്ചു. ......
ദോഹ: ഖത്തർ വ്യോമാതിർത്തി ഇന്നലെ തുറന്നതിനെത്തുടർന്ന് വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായി ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു.
"ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയോ അല്ലെങ്കിൽ അവരുടെ മുന്നോട്ടുള്ള യാത്ര സുരക്ഷിതമായും സുഗമമായും എത്തിക്കുകയോ ചെയ്യുക എന്നതാണ്. എത്രയും വേഗം പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ പങ്കാളികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുന്നു," എയർലൈൻ വെബ്സൈറ്റിൽ പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റ് പ്രധാന വിമാനത്താവളങ്ങളിലും കൂടുതൽ ഗ്രൗണ്ട് സ്റ്റാഫിനെ വിന്യസിച്ചിട്ടുണ്ട്. ......
ബ്രിസ്ബെന്. ഓസ്ട്രേലിയന് മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്ക്കായി രൂപീകരിച്ച അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ക്യൂന്സ്ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ നടന്ന ചടങ്ങിൽ നടിമാരായ ലിംസി, മേരി, ഇന്ദു, ജയലക്ഷ്മി, സൂര്യ, ടെസ്സ, ഷീജ, ജിബി, സജനി, തങ്കം, ജിൻസി,ഷീബ,സതി, പ്രൈസി എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും ആംല പ്രസിഡന്റുമായ ജോയ് കെ. ......
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെൽവെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവർത്തനത്തിൽ ഇടവകവികാരിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
ഫാ. ഹെൽവെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ പള്ളി ഇടവകാംഗമായ പരേതനായ പോൾ റൊസാരിയോയുടെയും, മാഗി റൊസാരിയോയുടെയും മകനാണ്. ......
ബംഗളുരു: കർണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസ്സിന്റെ എം എൽ എ മാർക്കിടയിൽ അസംതൃപ്തിയും അസ്വസ്ഥതയും വ്യാപകമാവുകയാണ്. അഞ്ചു സൗജന്യങ്ങൾ വാഗ്ദാനം നൽകി രണ്ടുവർഷം മുമ്പ് അധികാരത്തിലേറിയ സിദ്ധരാമയ്യ ഗവണ്മെന്റിന് ആ വാഗ്ദാനങ്ങൾ തൃപ്തികരമായി നിറവേറ്റാനോ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനോ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നത് ആ പാർട്ടിയിലെ എംഎൽഎമാർ തന്നെയാണ്. ......
കേരള രാഷ്ട്രീയത്തിൽ അടുത്ത കാലത്തൊന്നും ഇല്ലാത്തൊരു ഊർജ്ജമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷമായ യു.ഡി.എഫിന് സമ്മാനിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നും വിജയം, വെറുമൊരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം പ്രതിപക്ഷ നേതൃത്വത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആശങ്കയിൽ. മാധ്യമങ്ങളിൽ തെരുവുനായ ആക്രമണവാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ ഇന്ന് ചുരുക്കമാണ്. ......