തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ യാത്രാ വിവരങ്ങൾ തത്സമയം അറിയാൻ 'ചലോ' മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്ന് ഗതാഗത മന്ത്രി കെ.ബി.......
ചരിത്രപരമായ വിധി
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി ട്രാൻസ്ജെൻഡർ വിഭാഗത്തിന് ആശ്വാസകരമാകുന്നു. ഒരു ട്രാൻസ്ജെൻഡർ സ്ത്രീക്ക് ഭർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ നേരിടുന്ന ക്രൂരതകൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം പരാതി നൽകാൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
കൊച്ചി: ക്ലിനിക്കൽ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസുകളും പാക്കേജ് നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം, 2018-ലെ പ്രധാന വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച (ജൂൺ 23) തള്ളി. സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമുള്ള നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും സ്ഥാപനത്തിനുള്ളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമത്തിലെ 39-ാം വകുപ്പ് കോടതി ശരിവച്ചു. ......
ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൂപ്പർ സ്മാഷ് 2025 വോളിബോൾ ടൂർണമെന്റ്, ഖത്തറിലെ ഏറ്റവും മികച്ചതും ആവേശകരവുമായ കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റുകളിൽ ഒന്നായി ലോകപ്രശസ്തമായ ആസ്പയർ ഡോമിൽ രണ്ട് ദിവസങ്ങളിലായാണ് നടന്നത് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് ശ്രീ എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്സി) പ്രസിഡന്റ് ശ്രീ ഇ.പി. ......
ന്യൂഡൽഹി: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുദേവനും മഹാത്മാഗാന്ധിയും 1925-ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവർക്ക് ഗുരുദേവൻ വഴികാട്ടിയാണെന്നും, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ ഗുരുദേവനെ ഓർത്താണ് എടുക്കുന്നതെന്നും മോദി പറഞ്ഞു. ......
വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച ബിജെപി നേതാവ് വിവാദത്തിൽ. ഉത്തരാഖണ്ഡിലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡാണ് രണ്ടാം വിവാഹത്തോടെ പുലിവാല് പിടിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധു അവസാനിപ്പിച്ചെന്ന് കേന്ദ്രസർക്കാർ. ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടി കേന്ദ്രസർക്കാർ നിർത്തിവെച്ചത്. ......
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തകർപ്പൻ വിജയം നേടിയതോടെ അടയുന്നത് പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി. അൻവറിനെ ഒപ്പം കൂട്ടാതെ തന്നെ മികച്ച വിജയം നേടാനായതോടെ കോൺഗ്രസിലും യുഡിഎഫിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകൾക്ക് കൂടുതൽ സ്വീകാര്യത കൈവന്നിരിക്കുകയാണ്. ......
പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെ പെൺസുഹൃത്തും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആഷിഖിന്റെ പെൺസുഹൃത്ത് പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷഹാന (32), അവരുടെ ഭർത്താവ് ഷിഹാബ് (39) എന്നിവർ ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ......