എറണാകുളം : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കോട്ടയം ജില്ലയിലെ വെള്ളൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മുൻ സെക്രട്ടറിയായിരുന്ന ശ്രീ. എസ്.ജി ധനഞ്ജയനെതിരെയും മുൻ ജൂനിയർ ക്ലർക്കായിരുന്ന ശ്രീമതി. ......
പാലക്കാട് : സംഭവത്തിൽ പോലീസ് നിയമനടപടി ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ മുഴുവൻ പേരെയും പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ......
വായന എന്ന ലഹരിയെ മനുഷ്യൻ സ്വീകരിക്കുമ്പോൾ ജീവിതം അർത്ഥപൂർണ്ണമാകും എന്നും രാസ ലഹരികൾ ജീവിതത്തെ കാർന്നു തിന്നുന്നുവെന്നും പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അവനോട് തന്നെയാണ്. വായന കൊണ്ടാണ് ഓരോ വ്യക്തിയും അവനോട് തന്നെ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രാപ്തനായി തീരുന്നത്. ......
കൊച്ചി: ആകസ്മിക ദുരന്തങ്ങളില്‍ പ്രതിസന്ധിയിലാവുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബള്‍ക്ക് ആശ്വാസമെത്തിക്കാന്‍ കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിസ് വെല്‍ഫെയര്‍ ഫണ്ട് നടപ്പാക്കുന്നു. വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രഖ്യാപനം ജൂണ്‍ 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് എറണാകുളം ടി ഡി എം ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെ യു ഡബ്ല്യു ജെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാംപയിന് ബ്രേക്കിംഗ് ഡി ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂണിയനില്‍ നിന്ന് വിരമിക്കുന്ന സഹപ്രവര്‍ത്തകരുടെ സൗഹൃദ സംഗമം മന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്യം.
മരണം ഉള്‍പ്പെടെ ആകസ്മിക ഘട്ടങ്ങളില്‍ സഹായധനം എത്തിക്കുകയാണ് ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ ലക്ഷ്യം. ......
ഇന്ത്യയിലെ മുൻനിര പെർഫോമൻസ് ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ, എഫ്-സീരീസിലേക്ക് എഫ് 7 എന്ന ഏറ്റവും പുതിയ മോഡൽ കൂടി കൂട്ടിച്ചേർത്തു. ആധുനികമായ രൂപകൽപ്പന, ഉയർന്ന പ്രകടന ശേഷി, ഉയർന്ന ശേഷിയുള്ള ബാറ്ററി സെറ്റപ്പ് എന്നിവ ഉൾപ്പടെ പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിച്ചറിയാൻ ഇഷ്ടമുള്ളവർക്കും ദീർഘ യാത്രകൾ ചെയ്യുന്നവർക്കും വേണ്ടി എറെ ഫീച്ചറുകൾ നിറച്ചാണ് എഫ്7 ന്റെ വരവ്.
ഫാസ്റ്റ് ചാർജിംഗ്
മെച്ചപ്പെട്ട എനർജി ഡെൻസിറ്റിക്കും ദീർഘകാല കാര്യക്ഷമതയ്ക്കുമായി സിലിക്കൺ കാർബൺ സജ്ജീകത്തോട് കൂടിയ 7550 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ് 7 പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ......
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.......
കൊച്ചി : വിലക്കയറ്റവും അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാത്തതും മൂലം അനുദിനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കാറ്ററിംഗ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) ജില്ലാ പ്രസിഡന്റ് വി.കെ വര്‍ഗ്ഗീസ് പറഞ്ഞു. ജൂലൈ എട്ടിന് അസോസിയേഷന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് എറണാകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പനമ്പിളളി നഗറില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപന്‍ കൂടിയായ അദ്ദേഹം. ......
നിലമ്പുർ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയം പ്രവാസ ലോകത്തും ആഘോഷമായി.......
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് (ഐടിഎസ്) 1989 ബാച്ച് ഉദ്യോഗസ്ഥനായ ബെന്നി ചിന്നപ്പൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) അഡീഷണൽ ഡയറക്ടർ ജനറൽ ടെലികോം, കേരള ലൈസൻസഡ് സർവീസ് ഏരിയ (എൽഎസ്എ) മേധാവിയായി ചുമതലയേറ്റു.
കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ടെലികോം അനുബന്ധ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ഡി.ഒ.ടി കേരള എൽഎസ്എയ്ക്കാണ്. ടെലികോം ലൈസൻസുകൾ നടപ്പാക്കൽ, ഗ്രാമീണ ടെലികോം സേവന പ്രോത്സാഹനം, ടെലികോം സുരക്ഷ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തൃശ്ശൂർ സ്വദേശിയായ ശ്രീ ബെന്നി ചിന്നപ്പൻ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ B.Tech, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ ഇലക്ട്രോണിക്സിൽ M.Tech, ഫിനാൻസിൽ എംബിഎ എന്നിവ നേടിയിട്ടുണ്ട്.
34 വർഷത്തിലേറെ നീണ്ട കരിയറിൽ ടെലികോം വകുപ്പിൽ ഡി.ഡി.ജി (കോംപ്ലിയൻസ്, ടെക്നോളജി, റൂറൽ), ഡയറക്ടർ (സെക്യൂരിറ്റി), ബിഎസ്എൻഎല്ലിൽ ജി.എം (നെറ്റ്വർക്ക് പ്ലാനിംഗ്) എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ......
ദോഹ ഖത്തറിലെ പ്രശസ്ത മായ സൗഹൃദ കൂട്ടയ്മയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണ സമിതി ഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി ആക്കി പ്രൗഢമായി നടന്നു. വേദിയുടെ 12ആം ഭരണ സമിതിയാണ് ചുമതല ഏറ്റത്.വിഷ്ണു ജയറാം ദേവ് പ്രസിഡണ്ട്, ഷറഫ് മുഹമ്മദ് ജനറൽ സെക്രട്ടറി, തോമസ് കെ ഒ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിഷ്ണു ജയറാം ദേവിന്റ നേതൃത്വത്തിൽ 10 അംഗ സെൻട്രൽ കമ്മിറ്റിയും, 15 സെക്ടർ കമ്മിറ്റികളും, 14 സബ് കമ്മിറ്റികളും, ഉപദേശക സമിതിയും, 4 കോർഡിനേറ്റർമാരും 500 ഓളം കൗൺസിലർമാരുമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സൗഹൃദവേദി അതിന്റെ ജനാധിപത്യ മൂല്യങ്ങൾ കൃത്യമായി ഉൾക്കൊണ്ടു കൊണ്ട് ഓരോ രണ്ടു വർഷത്തെ ഇടവേളകളിലായി നടത്തുന്ന ഭരണ മാറ്റത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഇതോടെ പരിസമാപ്തിയായി.
മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ, മുൻ സെക്രെട്ടറി അബ്ദുൽ റസാഖ് സ്വാഗതവും മുൻ ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ടും, മുൻ ഫിനാൻഷ്യൽ കൺട്രോളർ ജയാനന്ദൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ......