കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയത് നിരവധി വാഗ്ദാനങ്ങൾ നൽകിക്കൊണ്ടായിരുന്നു. എന്നാൽ, രണ്ടാം ഭരണത്തിന്റെ നാല് വർഷവും ഒരു മാസവും പിന്നിടുമ്പോൾ, ഈ വാഗ്ദാനങ്ങളിൽ പലതും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ജീവനക്കാർക്കിടയിൽ അതൃപ്തി പുകയുകയാണ്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയികൾ പ്രതിപക്ഷ നേതാവ്
വി.ഡി സതീശനും, പിണറായിസത്തിനെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച പി.വി
അൻവറുമാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വി.ഡി സതീശൻ
അൻവറിനെതിരെ കൈ കൊണ്ട കടുത്ത നിലപാടുകൾ തന്നെയാണ് വിജയത്തിന്റെ
കാതൽ. ......
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം.......
ദോഹ: അന്താരാഷ്ട്ര യോഗ ദിനമാചരിച്ച്
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ.കെ.ജി. ഹാളിൽ സംഘടിപ്പിച്ചയോഗ ദിനാഘോഷങ്ങൾ
സ്കൂൾ പ്രിൻസിപ്പൽ ഡോ.......
ദോഹ: പ്രകൃതി യോടിണങ്ങി നിൽക്കുന്ന നിർമ്മാണചാതുരിയുമായി ഖത്തറിൽപരിസ്ഥിതി സൗഹൃദ 'ഗ്രീൻമോസ്ക്ക്'നിർമ്മാണ പുരോഗമിക്കുന്നു.
അൽ വക്ര മുനിസിപ്പാലിറ്റി എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി ചേർന്ന് അൽ വക്രയിലെ മസ്ജിദാണ് പരിസ്ഥിതി സൗഹൃദ “ഗ്രീൻ മോസ്ക്” ആക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തന ങ്ങൾആരംഭിച്ചത്.
“അൽ വക്ര ഓൺ ദി റോഡ് ടു കാർബൺ ന്യൂട്രാലിറ്റി” പദ്ധതിയുടെ ഭാഗമാണിത്.പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചും കാർബൺ ബഹിർഗമനം കുറച്ചും പള്ളികളെ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാക്കുകയാണ് ലക്ഷ്യം. മാനദണ്ഡങ്ങൾ പാലിച്ചും വിശ്വാസികളുടെ സൗകര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് നിർമ്മാണം.
അൽ വക്ര മുനിസിപ്പാലിറ്റി ജനറൽ മാനേജർ ജാബർ ഹസ്സൻ അൽ-ജാബറാണ്നിർമ്മാണത്തിന് നേതൃത്വംവഹിക്കുന്നത്. ......
തമിഴ്നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ മലപ്പുറം ജില്ലാ പിറവി ദിനം ആഘോഷിച്ചു. അൽവക്റയിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് മൽഹാർ സീസൺ 2 ദി മലപ്പുറം ഹാർമണി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.ആദ്യ സെഷനിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് മലപ്പുറത്തിന്റെ ശ്രേഷ്ഠമായ സ്നേഹത്തിന്റെ പാരമ്പര്യവും സാഹോദര്യവും മതേതരത്വവും ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നതിന്റെ സാഹചര്യവും അത്തരം മോശമായ പ്രവണതകളിൽ നിന്നും നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചും എല്ലാം വളരെ വിശദമായി സദസ്സുമായി സംവദിച്ചു. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് എന്ന് പറയുന്നതിൽ ഏറെ സന്തോഷമാണ് തനിക്ക് ഉള്ളതെന്നും അദ്ദേഹം തന്റെ സംസാരത്തിനിടയിൽ കൂട്ടിച്ചേർത്തു.തുടർന്ന് നടന്ന രണ്ടാം സെഷനിൽ മൽഹാർ സീസൺ രണ്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ......
2012-ൽ റിലീസായ 'പോടാ പോടി' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വരലക്ഷ്മി. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ......