മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകൻ കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ......
യുപിഎസ്സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. മറ്റ് ഏഴ് സംസ്ഥാനങ്ങളില് ഇൻ ചാർജ് ഡിജിപിമാരുണ്ട്. ......
നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയിലെത്തുന്നു.......
ടൂറിസം വികസനത്തിന്റെ ഭാഗമായി കണ്വതീർഥ ബീച്ചിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ കടലേറ്റത്തിൽ തകർന്നു.
ശുചിമുറിക്ക് വേണ്ടി നിർമിച്ച കെട്ടിടവും ഇരിപ്പിടങ്ങളും കടലേറ്റത്തിൽ പൂർണമായും തകർന്നു. മഞ്ചേശ്വരത്താണ് സംഭവം.രണ്ട് ദിവസങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിലാണ് വൻ നാശമുണ്ടായത്. ......
നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ......
ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാർച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ......
ബംഗളുരു: പാർട്ടിയിൽ അന്തർ സംഘർഷമുണ്ടെന്നും സെപ്റ്റംബർ കഴിഞ്ഞാൽ നേതൃമാറ്റമുണ്ടാകുമെന്നുമുള്ള സഹകരണമന്ത്രി കെ എൻ രാജണ്ണയുടെ അഭിപ്രായം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. "രാജണ്ണയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നോ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ......

മുഖ്യ അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ജൂൺ 28 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂൺ 28 രാവിലെ 9 ന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിംഗ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ......
ആർ എസ് എസിന് പിന്നാലെ ഭരണഘടനയിലെ സോഷ്യലിസത്തേയും മതേതരത്വത്തെയും തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സോഷ്യലിസവും മതേതരത്വവും അനാവശ്യമെന്ന വാദമുയർത്തിയത്. ......
ന്യൂഡൽഹി: കൊലക്കേസുകളിൽ രക്തക്കറയുള്ള ആയുധം കണ്ടെത്തുന്നതും അത് കൊല്ലപ്പെട്ടയാളുടെ രക്തവുമായി ഒത്തുപോകുന്നതും മാത്രം പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീം കോടതി. മറ്റ് ശക്തമായ തെളിവുകളാൽ ഇത് ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. ......