തൃശ്ശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം വെളിപ്പെടുത്തിയത് കാമുകി അനീഷ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് തയ്യാറായതിന്റെ പകയിലെന്ന് ഭവിൻ. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
അടുത്ത ഏഴു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രൂദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായ എട്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ......
ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയിൽ കിലോയ്ക്ക് 100 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. ......
കോഴിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.......
ദോഹ: റോസ് സുഗന്ധമുള്ള ഇന്ത്യന്‍ ലിച്ചികള്‍ ഖത്തർ വിപണിയിലേക്ക്. റോസ് സുഗന്ധമുള്ള ആദ്യ ലിച്ചി പഞ്ചാബില്‍ നിന്നാണ് ഖത്തറിലേക്ക് കയറ്റി അയച്ചത്.
പത്താന്‍കോട്ടിലെ സുജന്‍പൂര്‍ ആസ്ഥാനമായുള്ള പ്രഭാത് സിംഗ് ആണ് പഞ്ചാബ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റേയും ലുലു ഗ്രൂപ്പിന്റേയും പിന്തുണയോടെ റോസ് ലിച്ചി ഖത്തറിലെത്തിച്ചത്. ......
ദോഹ: മത്സ്യബന്ധന വലകളിൽ കുടുങ്ങിക്കിടക്കുന്ന കടലാമകളെ സുരക്ഷിതമായി രക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) പുറത്തിറക്കി.
ദുർബല ജീവികളെ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായതും സുരക്ഷിതവുമായ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും സമുദ്ര പ്രേമികളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സമുദ്ര ആവാസവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ കടലാമകൾ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളിൽ നിന്ന് പലപ്പോഴും ഭീഷണി നേരിടുന്നു. ശരിയായ അറിവോടെ തയ്യാറെടുക്കുന്നത് അവയുടെ അതിജീവന സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കും. ......
ദോഹ: ഡിസ്ട്രിക്ട് 116-ന്റെ പ്രധാന ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനം 'DTAC 2025'സമാപിച്ചു.
ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ “Amplify YourVoice”എന്നതായിരുന്നു തീം. 500-ലധികം പേർ പങ്കാളിത്തം വഹിച്ച സമ്മേളനത്തിൽ
ഡിസ്ട്രിക്ട് ഡയറക്ടർ സബീന എം കെ, DTM, സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
പുതിയ ലുക്കിലുള്ള കെഎസ്ആർടിസി ബസുകളുടെ ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമാകുന്നു. സൂപ്പർഫാസ്റ്റിന്റെയും ഫാസ്റ്റ് പാസഞ്ചറിന്റെയും പുതിയ മേഡലുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കെഎസ്ആർടിസിയിൽ പുതിയ ബസുകൾ എത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ......