ന്യൂയോർക്ക്:ഇറാനെതിരായയു.എസ്-ഇസ്രായേൽ യുദ്ധം മൂലം ഗൾഫ് മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ പ്രസംഗത്തിലെ ആശയങ്ങളെയും ഉറച്ച നിലപാടുകളെയും പൂർണ്ണമായി പിന്തുണച്ച് ഖത്തർ മന്ത്രിസഭ. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന പതിവ് യോഗത്തിലാണ് അമീറിന്റെ പ്രസംഗത്തെ മന്ത്രിസഭ പ്രശംസിച്ചത്.
സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ വ്യക്തമായ നിലപാടുകളും പ്രസംഗത്തിലൂടെ അമീർ വ്യക്തമാക്കിയതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള അന്താരാഷ്ട്ര കരമാർഗ്ഗ ഗതാഗതത്തിനായുള്ള ഏകീകൃത നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിക്കുകയും തുടർനടപടികൾക്കായി ശൂറ കൗൺസിലിന് കൈമാറുകയും ചെയ്തു. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന അടിയന്തര കോൺസുലാർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും പരാതികളും നേരിട്ട് ബോധിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രതിമാസ ഓപ്പൺ ഹൗസ് (മീറ്റിങ് വിത്ത് ദി അംബാസഡർ) വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.
അംബാസഡർ ഡോ. കെ. ......
പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രൊമോഷന് തുടക്കമായി.
സെപ്റ്റംബര്‍ 23 ന് ബുധനാഴ്ച്ച അബുഹമൂറിലെ സഫാരി മാളില്‍ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഹമദ് സൂഫാന് അല്‍ അഹ്ബാബി, എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ......
നോയിഡ: സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു.......
ദോഹ: ഖത്തറിലെ മലപ്പുറം പ്രവാസികളുടെ പ്രഥമ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ‘മൽഹാർ സീസൺ 3 – മലപ്പുറം ഹാർമണി 2026’ സംഗീതോത്സവത്തിന് പ്രമുഖ പിന്നണി ഗായകൻ അക്ബർ ഖാനും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരം അനുശ്രീയും നേതൃത്വം നൽകും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ അൽ വക്ര ഡി.പി.എസ്–എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം അരങ്ങേറുന്നത്. സംഗീതവും കലയും സൗഹൃദവും ഒരുമയും സമന്വയിപ്പിക്കുന്ന പരിപാടിയിൽ അക്ബർ ഖാനും അനുശ്രീയും അവതരിപ്പിക്കുന്ന ഗാനവിരുന്ന് പ്രധാന ആകർഷണമാകും.
ഡോം ഖത്തർ ആറുമാസമായി നടപ്പിലാക്കിവരുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും പരിപാടിയിൽ സംഘടിപ്പിക്കും. ......
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസി അടുത്ത മാസം പാക്കപ്പ് ആകും.......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്ന ഒരു പ്രതിഭാസമുണ്ട്- "ഭരണം മാറുമ്പോൾ നിലപാടുകളും മാറുക." എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത ജനദ്രോഹവും ധൂർത്തുമായി ചിത്രീകരിക്കപ്പെട്ട പല തീരുമാനങ്ങളും, പുതിയ യു.ഡി.എഫ് ഭരണത്തിലെത്തുമ്പോൾ അതേപടി സ്വീകരിക്കപ്പെടുന്ന അദ്ഭുതകരമായ കാഴ്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പണ്ടത്തെ ആദർശങ്ങളെല്ലാം അധികാരത്തിന്റെ പടവുകളിൽ വെച്ച് എങ്ങനെയോ പടിയിറങ്ങിപ്പോകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹെലിക്കോപ്ടർ വാടകയും ചാർട്ടേഡ് വിമാന യാത്രകളും.
ഹെലിക്കോപ്ടറും രാഷ്ട്രീയ 'മെയ് വഴക്കവും'
കാരണഭൂതന്റെ കാലവും: മാവോയിസ്റ്റുകളെ തുരത്താനും പിന്നീട് അവയവദാനത്തിനും വേണ്ടി വാടകയ്ക്ക് എടുത്ത ഹെലിക്കോപ്ടർ അന്നത്തെ പ്രതിപക്ഷത്തിന് കടുത്ത അലോസരമായിരുന്നു. ......
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ അഞ്ച് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
2026 സെപ്റ്റംബർ 23-ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്. സ്ഥിര നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ജഡ്ജിമാർ താഴെ പറയുന്നവരാണ്:
ജസ്റ്റിസ് പി. ......