കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഓഫീസ് ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിൻ്റെ ആഭിമുഖ്യത്തിൽ രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാം (RSAP) 2025 ൻ്റെ പുതിയ ബാച്ചുകൾ ആരംഭിച്ചു. പ്രിൻസിപ്പാൾ റവ. പ്രൊഫ. ......
മാധ്യമപ്രവർത്തകന്റെ മൈക്ക് നടപാക്ക് ചെയ്ത മറ്റ് ഭക്ഷണങ്ങളിലെല്ലാം ഉള്ളതുപോലെ ഇതിലുമുണ്ട് ചില പ്രശ്നങ്ങൾ മോഹൻലാലിന്റെ കണ്ണിൽതട്ടി. ഇതിനോട് താരം പ്രതികരിച്ചതാണ് ഇപ്പോൾ സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്. ......

2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി ₹25,000 കോടി കടന്നു
കേരളത്തിൽ റബർ കൃഷി വ്യാപിപ്പിക്കാൻ റബർ ബോർഡുമായി ചേർന്ന് പദ്ധതി തയാറാക്കും
കൊച്ചി, ജൂലൈ 2: വ്യാപാരനയ അനിശ്ചിതത്വവും, ജിയോപോളിറ്റിക്കൽ വെല്ലുവിളികളും ആഗോള വിതരണ ശൃംഖലാ തടസ്സങ്ങളും ഉൾപ്പെടെയുള്ള കനത്ത വെല്ലുവിളികൾക്കിടയിലും 2024–25 സാമ്പത്തിക വർഷത്തിൽ കയറ്റുമതിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടയർ വ്യവസായം കരുത്ത് തെളിയിച്ചുവെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) അറിയിച്ചു.
വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവരങ്ങളനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ 23,073 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ടയർ കയറ്റുമതി 9 ശതമാനം വർദ്ധിച്ച് 25,051 കോടി രൂപയിലെത്തി.
ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയുമായി ഇന്ത്യൻ നിർമ്മാണ മേഖലയിൽ ഉയർന്ന കയറ്റുമതി-വരുമാന അനുപാതം കാണിക്കുന്ന അപൂർവ വ്യവസായങ്ങളിൽ ഒന്നാണ് ടയർ വ്യവസായം.
ശേഷി വർദ്ധിപ്പിക്കുന്നതിനായി തുടർച്ചയായ നിക്ഷേപങ്ങൾ, ശക്തമായ നിർമ്മാണ പ്രവർത്തനം, ലക്ഷ്യബോധത്തോടെയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയാണ് കയറ്റുമതി വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. കോവിഡ്-19 കാലഘട്ടത്തിന് ശേഷം ടയർ വ്യവസായം പ്രതിരോധശേഷിയും വളർച്ചയും കാണിച്ചിട്ടുള്ളത് ശ്രദ്ധേയമാണെന്നും കഴിഞ്ഞ 3–4 വർഷത്തിനിടെ ടയർ നിർമ്മാതാക്കൾ ഏകദേശം 27,000 കോടി രൂപ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലുള്ള അചഞ്ചലമായ വിശ്വാസമാണെന്നും ആത്മ ചെയർമാൻ അരുണ്‍ മാമ്മന്‍ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിഡബ്ള്യുസി വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ടയർ വ്യവസായം 2047 വരെ വാർഷികമായി ശരാശരി 11–12 ശതമാനം വളർച്ചാ നിരക്കിൽ (സിഎജിആർ) വളരാനാണ് സാധ്യത. ......
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം.
പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഡോക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ ഹാരിസിന്റെ ആരോപണത്തിന്റെ മറവില്‍ ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തികാരായി മാധ്യമങ്ങളും നടത്തുന്നതെന്നും കുറ്റപ്പെടുത്തുന്നു.
ഡോ. ......
മൂന്നുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ മഹോത്സവം ആഗസ്റ്റ് 8ന് ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ സാഹിത്യമഹോത്സവമാണിത്.
സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, യു കെ കുമാരൻ, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, കെ പി രാമനുണ്ണി, സോമൻ കടലൂർ, വീരാൻകുട്ടി, ഇ സന്തോഷ് കുമാർ, കെ വി സജയ്, ഇ പി രാജഗോപാലൻ, കെ രേഖ ഉൾപ്പെടെ കേരളത്തിൽ നിന്നെത്തുന്ന ഇരുപത്തിയഞ്ചോളം പ്രമുഖ എഴുത്തുകാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ......
കഴിഞ്ഞ ദിവസമാണ് നടി ഖുഷി മുഖർജി സൈബർ ലോകത്ത് വലിയ ചർച്ചാ വിഷയമായത്. താരം ധരിച്ച വസ്ത്രമായിരുന്നു ചർച്ചകളുടെ ആധാരം. ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയെ പാപ്പരാസികൾ ക്യാമറയുമായി പിന്തുടർന്നു. ......
ജി എസ് ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജി എസ് ടി സംഘടിപ്പിച്ച ചടങ്ങിൽ വകുപ്പിന്റെ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന് സമ്മാനിച്ചു.
നികുതി നൽകുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതി പിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന് അർഹതപ്പെട്ട ജി എസ് ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൃത്യമായി ജി എസ് ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.
മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ......
നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. കിരൺകുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ......