കേരളത്തിൽ മഴ വീണ്ടും ശക്തമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ......
ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തുന്ന സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസൺ ഓഗസ്റ്റ് 15ന് അൽ ഖോർ മാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 കുടുംബങ്ങൾക്കാണു ഇത്തവണയും മൽസരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരിക്കുന്നത്. ......
സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു.
അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
2 മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞു എങ്കിലും ആദ്യം അധികൃതർ ചെവിക്കൊണ്ടില്ല.
ഉപയോഗിക്കാത്ത കെട്ടിടവും, ശുചിമുറിയും ആണ് എന്ന് പറഞ്ഞു ഇവരുടെ ആവശ്യത്തെ നിരാകരിച്ചു.
തുടർന്ന് ആവർത്തിച്ച് ബന്ധുക്കൾ ആവശ്യപ്പെടുകയും, ചാനലുകളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് ജെസിബികൾ സ്ഥലത്ത് എത്തിച്ചത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നേൽ ഒരു സാധു സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്നവർ പറഞ്ഞു.
നിലവിൽ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാർജ് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നത്.അത് ഒരു കാരണവശാലും നമ്മതിക്കില്ല. ......
ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻറെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി, പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷൻ സംവിധാനത്തോടും കൂടി ഐസിബിഎഫ് ഓഫിസിൽ ഔദ്യോഗികമായി റീലോഞ്ച് ചെയ്തു.
ഐസിബിഎഫ് പ്രസിഡന്റ് ശ്രീ. ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ......
ദോഹ: വേനൽക്കാല നക്ഷത്രങ്ങളിൽ മൂന്നാമത്തേതായ ഹാഗ നക്ഷത്രമുദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.......
ദോഹ:വിവർത്തനത്തിനുള്ള ഷെയ്ഖ് ഹമദ്
അന്താരാഷ്ട്രഅവാ ർഡിന്റെ 12-ാം പതിപ്പിനായുള്ള നാമ നിർദ്ദേശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്ഷണിച്ചു.2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ വരെയാണ് സമയപരിധി.സിംഗിൾ ബുക്ക് വിഭാഗത്തിൽ ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകളെയും ഉൾപെടുത്തിയിട്ടുണ്ട്.ആഴത്തിലുള്ള അറബ്-ചൈനീസ് സാംസ്കാരിക ബന്ധങ്ങളെയും രണ്ട് ഭാഷകൾക്കിടയിലുള്ള വിവർത്തനത്തിലെ വർദ്ധിച്ചുവരുന്ന വേഗതയെയും വീണ്ടും ഉറപ്പിക്കുന്നു. മികച്ച മൂന്ന് വിജയികൾക്കായി ആകെ സമ്മാന തുകയായി 200,000 യുഎസ് ഡോളറാണ്നൽകുക.ഇംഗ്ലീഷ്, ചൈനീസ് എന്നിവയ്ക്ക് പുറമേ അഞ്ച് ഭാഷകൾ തിരഞ്ഞെടുത്തു: ഇറ്റാലിയൻ, അസർബൈജാനി, ഫുല (ഫുലാനി). ......
അല്ലു അർജുൻ നായകനായ 'പുഷ്പ'. ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ തമിഴ് സംവിധായകനായ അറ്റ്ലി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ......
നെടുമ്പ്രം പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
തിരുവല്ല - മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ കോൺക്രീറ്റ് റോഡിലാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്. മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ഇതിനെ കണ്ടത്.
പട്ടിയുടെ ബഹളം കേട്ട് നോക്കിയപ്പോൾ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പറമ്പിലേക്ക് നടന്ന് പോയെന്നും സംഗീത പറഞ്ഞു.
മെബൈലിൽ താനെടുത്ത വിഡിയോ കണ്ട് ഭർത്താവാണ് ആ ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചതെന്നും ഇവർ പറഞ്ഞു. രാവിലെ പട്ടിയുടെയും കോഴിയുടെയും ബഹളം കേട്ട് നോക്കിയപ്പോൾ റോഡിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടു. പട്ടിയുടെ വലിപ്പമുണ്ടായിരുന്നു. ......
തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ......