കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തുന്ന പ്രചാരണാഘോഷങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദാരുണ സംഭവം.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിതീര്‍ക്കാനുളള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു.
കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്.
സൗജന്യ ചികിത്സ നല്കുന്ന ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം. ......
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ......
കൊച്ചിയിൽ രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒമാൻ പൗരന്മാരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. ......
കൊല്ലം :- സൂംബ വിവാദമായ സാഹചര്യത്തിൽ സൂംബയെക്കുറിച്ചുള്ള ശരിയായ അവബോധം നൽകുവാൻ 'സൂംബ ഫിറ്റ്നസ് അറിഞ്ഞതും അറിയാത്തതും' എന്ന പരിപാടി ജൂലൈ 7 തിങ്കൾ വൈകിട്ട് 4.30 നു കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ പെട്രോൾ പമ്പിന് പിറകിലുള്ള കരുതൽ സൂംബ,യോഗ & കരാട്ടെ സെന്ററിൽ നടക്കും.
കരുതൽ സൂംബ ടീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സൂംബയുടെ മലയാളത്തിലെ ആദ്യ പഠന പുസ്തകം എഴുതിയ ജോർജ് എഫ് സേവ്യർ വലിയവീട് ക്ളാസുകൾ നയിക്കും.
ഇന്റർനാഷണൽ ലൈസൻസ്ഡ് സൂംബ ഇൻസ്ട്രക്ടർ സിൻ ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ സൂംബ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ......
ബീഹാറിൽ കോൺഗ്രസ് പ്രഖ്യാപിച്ച പ്രിയദർശിനി ഉദാൻ യോജന വിവാദത്തിൽ. ആർത്തവ ശുചിത്വ അവബോധം വളർത്താൻ എന്ന പേരിൽ സംസ്ഥാനത്തെ അഞ്ചുലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി. ......
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേള്‍ക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തില്‍ ഗോവിന്ദന്റെ പ്രതികരണം.
കെട്ടിടാപകടം ദൗർഭാഗ്യകരമാണ്. ......
ദോഹ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിന വാർഷികത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അഭിനന്ദന സന്ദേശം അയച്ചു.ഖത്തറും ട്രമ്പ് ഭരണകൂടവും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി ട്രമ്പിന് ഖത്തർ ആഡംബരംജെറ്റ് സമ്മാനമായി നൽകിയിരുന്നു. ട്രമ്പിന്റെ ഉടമസ്ഥതയിലുള്ള സംരംഭത്തിനും ഖത്തറിൽ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ......