ദോഹ::ഖത്തരി ഡയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി സഹകരിച്ച് 8,429 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലുസൈൽ ബൊളിവാർഡിലെ പുതിയ ആസ്ഥാനത്തിന്റെ കരാറിൽ സ്നൂനു ഔദ്യോഗികമായി ഒപ്പുവച്ചു.സ്നൂനു ഇന്നൊവേഷൻ ഡിസ്ട്രിക്റ്റ് ഒരു കോർപ്പറേറ്റ് ഓഫീസ് എന്നതിലുപരിയായി പ്രവർത്തിക്കും; ഇത് സാങ്കേതിക പുരോഗതി, കഴിവുകൾ വികസനം, ക്രോസ്-സെക്ടർ സഹകരണം എന്നിവയുടെ കേന്ദ്രമായി മാറും. സ്നൂനുവിന്റെ ചലനാത്മകമായ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ജില്ല, സർഗ്ഗാത്മകതയ്ക്കും മികവിനും പ്രചോദനം നൽകുന്ന ഒരു അന്തരീക്ഷത്തിൽ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ ഒരുമിച്ച് കൊണ്ടുവരും.ലുസൈൽ ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം, ദോഹയുമായി സുഗമമായി ബന്ധിപ്പിച്ചിരിക്കുന്ന ഖത്തറിന്റെ ദീർഘവീക്ഷണമുള്ള സ്മാർട്ട് സിറ്റിയിലെ അതിന്റെ പ്രധാന സ്ഥാനത്ത് നിന്ന് പ്രയോജനം നേടുന്നു. ......
തിരുവനന്തപുരം: കേരളത്തിലെ മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ ഏക സംഘടനയായ കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (KCJSA) 22-ാം സംസ്ഥാന സമ്മേളനം 2025 ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരത്ത് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ജനാധിപത്യത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും സാധാരണക്കാർക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം.
ജഗന്നാഥ ഷെട്ടി കമ്മിഷനും പതിനൊന്നാം ശമ്പള കമ്മിഷനും നിർദ്ദേശിച്ച സിവിൽ, ക്രിമിനൽ വിഭാഗം ജീവനക്കാരുടെ സംയോജനം കേരളത്തിൽ മാത്രം ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യം സമ്മേളനം ചർച്ച ചെയ്യും. ......
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ലല്ലോയെന്ന് മന്ത്രി വി എൻ വാസവൻ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി വി എൻ വാസവന്റെ പരാമർശം. ......
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി.......
അപ്രതീക്ഷിത ട്വിസ്റ്റുകളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എക്കാലവുമുണ്ടാകാറുള്ളത്. ബദ്ധവൈരികൾ പെട്ടെന്ന് ഒന്നിക്കുകയും ആത്മമിത്രങ്ങൾ കൊടുംശത്രുക്കളായി മാറുകയും ചെയ്യുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാം കണ്ടിട്ടുണ്ട്. ......
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനിരയായി ആറാം വയസിൽ ബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് അരങ്ങം വാഴയിൽ നിഖിലാണ് വരൻ. ......

ദോഹ: തനത് മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി മീഡിയ പ്ളസ് അണിയിച്ചൊരുക്കിയ ഇശൽനിലാവ് സീസൺ 3
ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകർക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.
ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ, നസീബ് നിലമ്പൂർ, ഫർസാന അജ്മൽ എന്നിവരാണ് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകൾക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോൾ ഇശൽ നിലാല് സീസൺ 3 സംഘാടകർക്കും കലാകാരന്മാർക്കും വേറിട്ട അനുഭവമായി.
ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി.മണികണ് ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യൻ സ്പോർട്സ് പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാൻ, കെ.എം.സി.സി ഗ്ളോബൽ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീർ, ലോകകേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ദ ഗ്രാൻഡ് ഗോൾഡ് ചെയർമാൻ ഡോ. ......
ഇസ്രയേലിൽ മലയാളി യുവാവ് എൺപതുകാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. വയനാട് ബത്തേരികോളിയാടി സ്വദേശി ജിനേഷ് പി.......
ദോഹ : ഖത്തറിലെ മടപ്പള്ളി നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ( മടപ്പള്ളി ആലുംനി ഫോറം ) നാട്ടിൽ അവധിയിലുള്ള അംഗങ്ങളെയും കുടുംബ ങ്ങളെയും പങ്കെടുപ്പിച്ചകൊണ്ട് വടകരയിൽ കുടുംബ സംഗമം സംഘടി പ്പിച്ചു. യു എൽ സി സി എസ് മടിത്തട്ടിൽ നടന്ന പരിപാടി കെ കെ രമ എം എൽ ഉത്ഘടനം ചെയ്തു. ......