കായംകുളം താലൂക്ക് ആശുപത്രിയിൽ കറണ്ട് പോയാൽ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. 30 ലക്ഷം രൂപയുടെ ജനറേറ്റർ ഈ ആശുപത്രിയിൽ നോക്കുകുത്തിയായി ഇരിപ്പുണ്ട്. ......
ദോഹ : 2025ലെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം തൃശ്ശൂർ ജില്ലാ സ്വദേശിയും ഖത്തർ പ്രവാസിയുമായ ഫൈസൽ അരിക്കാട്ടയിൽ ഏറ്റുവാങ്ങി. 'പടിവാതിലിൽ' എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഗാനരചനക്കാണ് അവാർഡ് ലഭിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ സുപ്രീംകോടതിയുടെ ജീവനക്കാരുടെ നേരിട്ടുള്ള നിയമനങ്ങളിൽ ഒബിസി, എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന തീരുമാനം 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്നു. സാമൂഹിക നീതിക്ക് ഇത് പുതിയ ദിശാബോധം നൽകുന്നുണ്ടോ അതോ വൈകിയെത്തിയ അംഗീകാരമാണോ എന്ന ചോദ്യങ്ങൾ ഉയർത്തുന്ന ഈ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ-നിയമ മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
മാറ്റത്തിന്റെ തുടക്കം:
സുപ്രീംകോടതിയുടെ ജീവനക്കാരുടെ നിയമനം നിയന്ത്രിക്കുന്ന 1961-ലെ “Officers and Servants (Conditions of Service and Conduct) Rules”-ലെ Rule 4A ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം നടപ്പാക്കിയത്. ......
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ "ജെ.എസ്.കെ ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള" എന്ന മലയാള സിനിമ, സെൻസർ ബോർഡുമായുള്ള പേര് തർക്കത്തെ തുടർന്ന് ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ് കൊച്ചിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ കണ്ടു. ......
Thiruvananthapuram: A Neyyattinkara Additional Sessions Judge ordered a court office attendant to stand in a corner of the courtroom as punishment for refusing to drive the judge’s private vehicle. The punishment was later revoked following a complaint by the court staff association to the Registrar of the High Court.
On June 30, the judge allegedly instructed Ramakrishnan, a resident of Balaramapuram who had newly assumed charge, to drive his private car to court. ......
തിരുവനന്തപുരം: തന്റെ സ്വകാര്യ വാഹനം ഓടിക്കാൻ വിസമ്മതിച്ച പ്യൂണിന് കോടതി മുറിയുടെ കോണിൽ നിൽക്കാൻ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തിൽ കോടതി ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയെത്തുടർന്ന് ശിക്ഷ ഒഴിവാക്കി.
ജൂൺ 30-ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശിയായ രാമകൃഷ്ണനോടാണ് ജഡ്ജി തന്റെ സ്വകാര്യ കാർ കോടതിയിലേക്ക് ഓടിച്ചുകൊണ്ടുവരാൻ നിർദ്ദേശിച്ചത്. ......
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും നിപ വൈറസ് ഭീതിയിലായി. പാലക്കാട്, മലപ്പുറം സ്വദേശികൾക്ക് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി.
പാലക്കാട് കേസ്:
പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പുണെയിലെ വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. ......
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) ആണ് ഹർജി സമർപ്പിച്ചത്. ......