കൊച്ചി/ തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്.......
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ നിലവിലുള്ള സിൻഡിക്കേറ്റ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ചാൻസലർക്ക് ബോധ്യപ്പെട്ടാൽ, സിൻഡിക്കേറ്റിനെ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാൻ ചാൻസലർക്ക് അധികാരമുണ്ടെന്ന് നിയമോപദേശം. 1974-ലെ കേരള സർവ്വകലാശാലാ നിയമത്തിലെ സെക്ഷൻ 7(4) വകുപ്പ് പ്രകാരമാണ് ചാൻസലർക്ക് ഈ അധികാരമെന്ന് നിയമോപദേശത്തിൽ പറയുന്നു.
ഈ വകുപ്പ് പ്രകാരം, സർവ്വകലാശാലയിലെ ഏതെങ്കിലും അതോറിറ്റി ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ചാൻസലർക്ക് അഭിപ്രായമുണ്ടെങ്കിൽ, നിയമത്തിലും സ്റ്റാറ്റ്യൂട്ടുകളിലും എന്ത് പറഞ്ഞിരുന്നാലും ആ അതോറിറ്റിയെ പിരിച്ചുവിടാനും നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് പുനഃസംഘടിപ്പിക്കാനും ചാൻസലർക്ക് അധികാരമുണ്ട്. ......
തിരുവനന്തപുരത്ത് ലഹരിയുപയോഗിച്ച് നടുറോഡിൽ യുവാക്കളുടെ അക്രമം. തിരുവല്ലം സ്വദേശികളായ ഷാറൂഖ് ഖാൻ(22), കിച്ചു (19) എന്നിവരാണ് ലഹരി ഉപയോഗിച്ച് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ......
കോട്ടയം : മാണി കോൺഗ്രസ്സ് മറുകണ്ടം ചാടുമോ...? മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയവൃത്തങ്ങൾ സജീവമായി ചിന്തിക്കുന്നത് ഈ വിഷയമാണ്. എൽ.ഡി.എഫിൽ രണ്ടാംകുടികിടപ്പുകാരായി തുടരുന്നതിനേക്കാൾ നല്ലത് 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹു. സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് നെതന്യാഹു പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടെ നെതന്യാഹു നൊബേൽ നാമനിർദ്ദേശത്തിന്റെ പകർപ്പ് ട്രംപിന് കൈമാറുകയും ചെയ്തു.
ഇസ്രായേലികൾക്ക് വേണ്ടി മാത്രമല്ല ജൂതജനതക്കും ലോകത്തെ എല്ലാവിഭാഗം ആളുകൾക്കും വേണ്ടി ട്രംപ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നെന്നും നെതന്യാഹു പറഞ്ഞു. ......
അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം കൊല്ലപ്പെട്ടു. അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലാണ് അപകടമുണ്ടായത്.......
റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ്ആത്മഹത്യ ചെയ്തു. പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് അമ്പത്തിമൂന്നുകാരനായ റൊമാൻ സ്റ്ററോവോയിറ്റ് ജീവനൊടുക്കിയത്. ......
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നു. ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്നത്തെ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ......
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ നവംബറിൽ വിമാനം പറന്നു പൊങ്ങും. മുംബയ്യിലെ രണ്ടാമത്തെ വിമാനത്താവളമായ നവിമുംബയിൽ നിന്ന് ഇൻഡിഗോ വിമാനമാണ് ആദ്യം സർവീസ് നടത്തുക. ......