ജ്യോതി മൽഹോത്ര എന്ന ചാരസുന്ദരിയാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെ വൻ ചർച്ചാവിഷയം. കേരളത്തിലെ ടൂറിസം വകുപ്പ് ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തിയതും, ബിജെപി നേതാക്കൾ ജ്യോതിക്കൊപ്പം ട്രെയിൻ യാത്ര നടത്തിയതുമൊക്കെയാണ് ഇപ്പോൾ വലിയ വിവാദമാകുന്നത്. ......
ആലപ്പുഴ : സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.ഒന്നാം സ്ഥാനം ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ അവാർഡുകൾ ആലപ്പുഴ ജില്ലക്കാണ് പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം.പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ .
ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. ......
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്പെൻഷനിൽ കഴിയുന്ന രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ അവധി അപേക്ഷ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ തള്ളി.......
ന്യൂഡൽഹി: അഭിഭാഷകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കമെന്ന നിലയിൽ, പ്രതികൾക്ക് നിയമോപദേശം നൽകുന്നതിനായി അഭിഭാഷകരെ അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തുന്നതിന്റെ നിയമസാധുതയും പ്രത്യാഘാതങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
"കേസുകളുടെ അന്വേഷണത്തിനിടെ നിയമോപദേശം നൽകുന്ന അല്ലെങ്കിൽ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ചും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും" എന്ന് പേരിട്ടിരിക്കുന്ന ഈ കേസ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. ......
നീതിന്യായ നിർവ്വഹണത്തിൽ, കോടതികൾക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത പല വസ്തുതാപരമായ കാര്യങ്ങളും കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രധാന കണ്ണിയാണ് അഡ്വക്കേറ്റ് കമ്മീഷണർമാർ. നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് കോടതികൾ നിയമിക്കുന്ന ഇവർ, തെളിവുകൾ ശേഖരിക്കുന്നതിനും, വസ്തുക്കൾ പരിശോധിക്കുന്നതിനും, ഉത്തരവുകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനും, കോടതി ഏൽപ്പിക്കുന്ന മറ്റ് ചുമതലകൾ നിർവഹിക്കുന്നതിനും സഹായിക്കുന്നു. ......
കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക്് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ......
കൊച്ചി : ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മാധ്യമ നിരീക്ഷകൻ ഡോ സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ), കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎന്‍ഇഎഫ്) സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിന്റെ ഉദ്ഘാടനവും ബോട്ട് ജെട്ടിയിൽ തൊഴിലാളി സമരത്തിന് അഭിവാദ്യവും അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
വിട്ടുമാറാത്ത വൃക്കരോഗം അഥവാ ക്രോണിക് കിഡി ഡിസീസ് (CKD) എന്നാൽ വൃക്കകൾ തകരാറിലാവുകയും രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുക എന്നാണ് അർത്ഥം' വൃക്കയുടെ തകരാറുകൾ ദീർഘകാലം കൊണ്ട് സാവധാനം സംഭവിക്കുന്നതിനാൽ ഈ രോഗത്തെ "ക്രോണിക് അഥവാ വിട്ടുമാറാത്തത് എന്ന് വിളിക്കുന്നു. ഈ തകരാറുകൾ നിങ്ങളുടെ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകും. ......
കൊച്ചി: ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി കൊച്ചിന് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍). വിമാന അറ്റകുറ്റപ്പണികള്‍ക്കായി (എംആര്‍ഒ) കൊച്ചി എയർപോർട്ടിൽ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഐ.എ.എസ്.എല്‍ ചെയര്മാന് എസ്. ......