ദോഹ : ഖത്തറിന്റെ
കടൽകാഴ്ചകൾ ആസ്വദിച്ചുള്ള പുതിയ ബോട്ട് യാത്രയ്ക്ക് തുടക്കമായി.പഴയ തുറമുഖത്തെ മിന ഡിസ്ട്രിക്റ്റിനെയും കണ്ടയ്നർ യാർഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 'മിന ലിങ്ക്' എന്ന പേരിലാണ് പുതിയ ബോട്ട് സർവീസ് ആരംഭിച്ചത്. ബ്രൂക് ടൂറിസവുമായിസഹകരിച്ചാണ് പുതിയ സർവീസ് നടത്തുന്നത്.
വിനോദ സഞ്ചാരികൾക്ക് ഖത്തറിന്റപരബരാഗത
കാഴ്ചകൾ ആസ്വദിക്കാനുള്ളവ്യത്യസ്തമായഅനുഭവമാകും 'മിനലിങ്ക്'ബോട്ട് സവാരിയെന്ന്
ഓൾഡ് ദോഹ തുറമുഖം അധികൃതർ അറിയിച്ചു.
ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് മിന ലിങ്ക് ബോട്ട് സർവീസുകളുടെ സമയ ക്രമം.
കണ്ടെയ്നേഴ്സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസിൽ ടിക്കറ്റുകൾ ലഭിക്കും. ......
ഖത്തർ :18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി സജീവ പ്രവർത്തകൻ മോട്ടമ്മൽ മുഹമ്മദലി സാഹിബിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉപഹാരം കൈമാറി. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗം പ്രമോഷനായ വിൻ 25 ടൊയോട്ട റെയ്സ് കാർസ് പ്രമോഷന്റെ നാലാമത് നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ജൂലൈ 13 ന് ഇൻടസ്ട്രിയൽ എരിയയിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്മെൻ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.നറുക്കെടുപ്പിലെ സമ്മാനാർഹർ ഫർഹാന ഹംസ അബ്ദുൽ സമദ് (കൂപ്പൺ നമ്പർ STR400582396), എം ആർ അൻവർ (കൂപ്പൺ നമ്പർ: STR401107525),എ കെ ദാസ് (കൂപ്പൺ നമ്പർ STR400064473), റെജി (കൂപ്പൺ നമ്പർ: STR401096031) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.സെപ്റ്റംബർ 30 രണ്ടായിരത്തി ഇരുപത്തിയഞ്ചിന് അവസാനിക്കുന്ന വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇറാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ......
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരന്റെ ബന്ധുക്കളുമായും യെമൻ ഭരണകൂടവുമായും കാന്തപുരം ആശയവിനിമയം നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നു. ......
ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ 2025 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകറാസിനെ അട്ടിമറിച്ചാണ് സിന്നർ വിമ്പിൾഡൻ കിരീടം നേടിയത്. ......
ലണ്ടനിൽ യാത്രാവിമാനം തകർന്നുവീണു. ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യാത്രാ വിമാനമാണ് തകർന്നുവീണത്.......
ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്നെ(പി.എസ്.ജി) എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ......
കൊച്ചി: രാജ്യസഭാംഗവും, എഴുത്തുകാരനും, സാംസ്കാരിക പ്രവര്‍ത്തകനുമായ ടി.കെ.സി വടുതലയെ സബര്‍മതി പഠന ഗവേഷണ കേന്ദ്രം അനുസ്മരിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സ്മരണീയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ടി കെ സി വടുതല. ......
തിരുവനന്തപുരം: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (സിജിഎം) വ്യാപിപ്പിക്കണമെന്ന സന്ദേശം നല്‍കിക്കൊണ്ട് കോവളത്തെ ഉദയ സമുദ്ര ഹോട്ടലില്‍ നടന്ന ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് (ജെപിഇഎഫ്) സമാപിച്ചു. അമിതവണ്ണത്തിനും പ്രമേഹത്തിനുമെതിരേയുള്ള ഇന്ത്യയുടെ പ്രതിരോധത്തിനു കരുത്തേകുന്ന ഡ്രീംസ് പ്രാക്ടിക്കല്‍സ് 2.0, ഡ്രീംസ് ഗുരു പ്രോജക്റ്റ് എന്നീ പദ്ധതികള്‍ക്കും കണ്‍വന്‍ഷനില്‍ തുടക്കം കുറിച്ചു. ......
കൊച്ചി: നാഡീ രോഗ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ തീരുവ(ടാക്സ്) ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള അസ്സോസിയേഷന് ഓഫ് ന്യുറോളജിസ്റ്റ്സ് (കാന്‍) കൊച്ചിയില്‍ സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര 'കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025' ആവശ്യപ്പെട്ടു. നാഡീ രോഗ ചികിത്സയുടെ ചെലവ് കുറച്ചാല്‍ മാത്രമെ ഗുണപരമായ ചികിത്സ എല്ലാവര്ക്കും ഒരുപോലെ ലഭ്യമാക്കാന്‍ കഴിയു. ......