സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിങ്കല്‍ പ്രാര്‍ഥന.ഒന്‍പതിന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.
17ന് നെടുമ്പാശേരിയില്‍ വിമാനമാര്‍ഗം എത്തുന്ന രാഹുല്‍ഗാന്ധി അന്നു രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും.18നു രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം കബറിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും. ......
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പത്മരാജന്‍അന്തരിച്ചു. 93 - വയസായിരുന്നു.......
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉപരാഷ്ട്രപതി ജഗദീര് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന് എയിംസ് ലഭിക്കാത്തതും ഹൈസ്പീഡ് റെയില്‍വേ സിസ്റ്റത്തിനുള്ള അനുമതിയില്ലാത്തതും വയനാട് ദുരന്തത്തിനുള്ള ധനസഹായം വൈകുന്നതുമായ കാര്യങ്ങളെ കുറിച്ചും ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ......
പത്തനംതിട്ടയിൽ യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയെ മരുമകൻ സുനിൽ മൺവെട്ടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ......
കൊച്ചി: സിബില്‍ സ്കോര്‍ നയം അംഗീകരിക്കില്ല: രാജു അപ്സര സിബില്‍ സ്കോര്‍ നിര്‍ണ്ണയം റിസര്‍വ്വ് ബാങ്ക് ഏറ്റെടുക്കുക, സ്കോര്‍ നിര്‍ണ്ണയ മേഖലയിലെ അഴിമതി സി ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനം ഉപരോധിച്ചു. കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റിസര്‍വ്വ് ബാങ്കിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ......
കീം പ്രവേശനം കോടതി തടഞ്ഞില്ല.......
എറണാകുളം : ഹൈകോടതി ജഡ്ജിമാർക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപർഹമായ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്കുമാറിനെയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ക്രിമിനൽ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ......