ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാന മേഖലകളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയും സിറിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിനു സമീപത്തുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ......
മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി. വി പത്മരാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.ഏഴ്, ഒൻപത് കേരള നിയമസഭകളിൽ ചാത്തന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, കേരളത്തിൻ്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകി.
സാമൂഹിക വികസന-ഫിഷറീസ് മന്ത്രിയായി 1982 മെയ് 24 മുതൽ 1983 ഓഗസ്റ്റ് 29 വരെയും, വൈദ്യുതി, കയർ മന്ത്രിയായി 1991 ജൂലൈ 2 മുതൽ 1995 മാർച്ച് 16 വരെയും (1994 ജൂൺ 22 മുതൽ ധനകാര്യം കൂടി ഉൾപ്പെടെ), ധനകാര്യം, കയർ, ദേവസ്വം മന്ത്രിയായി 1995 മാർച്ച് 22 മുതൽ 1996 മെയ് 9 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കെ.പി.സി.സി. ......
ശക്തമായ മഴയുടെ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
കാസർകോട് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. ......
ദോഹ, ഖത്തർ:
ആഗോളതലത്തിൽ പ്രൊഫഷണൽ- കോർപ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി പ്രവർത്തനസജ്ജമായ 'എഡോക്സി ട്രെയിനിംഗ് സെന്ററി'ൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങ് 2025 ജൂലൈ 19ന് നടക്കും. ......
എറണാകുളം : എറണാകുളത്ത് ബോൾഗാട്ടിക്ക് സമീപത്തുനിന്നും MDMA യുമായി യുവാവ് പിടിയിൽ .......
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഒരു ധന്യ അധ്യായമാണ് സി.വി. പത്മരാജൻ എന്ന അതുല്യ വ്യക്തിത്വത്തിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്. മുൻ കെ.പി.സി.സി.......
കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യസൂചികങ്ങളിലും പൊതുജന ആരോഗ്യനിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരം പുലർത്തുന്നു എന്ന കേരളത്തിന്റെ അവകാശവാദത്തിനും, ആളുകളുടെ അത്തരത്തിലുള്ള ധാരണയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും സ്ത്രീപുരുഷ അനുപാതത്തിലും ആയുർദൈർഘ്യത്തിലും കേരളം ഏറെ മുന്നിലാണെന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കേരളത്തിന് അഭിമാനിക്കാൻ കഴിയും എന്നതിന് തർക്കമില്ല.
എന്നാൽ കേരളത്തിന് ആരോഗ്യരംഗത്തെ ഈ മികവ് കൈവരിക്കാനായത് 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണെന്നാണ് ഏറ്റവും ചുരുങ്ങിയത് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാജോർജ്ജ് എങ്കിലും തെറ്റിദ്ധരിച്ചിട്ടുള്ളത് എന്ന് തോന്നും മന്ത്രിയുടെ പ്രസ്താവനകൾ കണ്ടാൽ.
കേരളത്തിന്റെ ആരോഗ്യരംഗത്തെ ഉയർന്ന നിലവാരം വീണാജോർജ്ജോ കെ.കെ. ......
വിചാരണത്തടവുകാരായോ കുറ്റവാളികളായോ ജയിലിൽ കഴിയുന്ന അമ്മമാർക്കൊപ്പം ജയിലിൽ കഴിയുന്ന കുട്ടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2006 ഏപ്രിൽ 13-ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആർ ഡി ഉപാധ്യായ വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിന്റെ വിധി പറയവെയാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വരുന്ന കുട്ടികളെ കുറിച്ച് സുപ്രീം കോടതി ആശങ്ക പുറപ്പെടുവിച്ചത്.
കുട്ടികൾ നിർബന്ധപൂർവ്വമാണ് ജയിൽവാസത്തിലേ ക്കെത്തുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ......
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസം 14-ന് റിലീസാകാനിരിക്കുകയാണ്. രജിനികാന്തിനൊപ്പം, നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, സൗബിൻ സാഹിർ, ഉപേന്ദ്ര, ആമീർഖാൻ, പൂജ ഹെഗ്ഡെ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് റിലീസാകുന്നത്. ......
കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയി ച്ചു. ......