തൃശൂർ: മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ......
മന്ത്രിമാരും എംഎൽഎമാരും എംപിമാരും പാലിക്കേണ്ട പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം. ജനപ്രതിനിധികളുടെ പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രത ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പാർട്ടി തയ്യാറാക്കുന്നത്. ......
തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്കൂളിൽ പോകാതെ കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ......
അശ്വതി: സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സാഹചര്യം. പഴയ സുഹൃത്തുക്കളുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കും തൊഴിൽരംഗത്ത് നേട്ടങ്ങൾക്കും സാധ്യത.......
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിൽ സുരുചി–കമൽജിത്ത് സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത്.......
വെൺമണി. ലോഹിയ മെമ്മോറിയൽ ഹൈസ്കൂളിൽ
സാമൂഹ്യസേവന സംഘടനയായ കാർഡ് സംഘടിപ്പിച്ച “വായനയാണ് ലഹരി” ക്യാംപെയിൻ നടത്തി.
സ്കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വായനയെ ഒരു ജീവിതശീലമായി പ്രോത്സാഹിപ്പിക്കുകയും സർഗാത്മക പ്രവർത്തനങ്ങളിലൂടെ നല്ല ജീവിതമൂല്യങ്ങളിലേക്കും സാമൂഹിക ഉത്തരവാദിത്തത്തിലേക്കും അവരെ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്.
കാർഡ് ഢയറക്ടർ റവ. ഷിബു ശാമുവേൽ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ പിടിയിലായി.
ചെറിയനാട് ആലക്കോട്ട് കോടംപറമ്പിൽ വീട്ടിൽ ദിനേശാണ്
വെൺമണി പോലീസിന്റെ പിടിയിലായത്. ഭാര്യയുമായി വിവാഹ ബന്ധം വേര്പെടുത്തി മകനോടൊപ്പം താമസിക്കുകയായിരുന്നു പ്രതി. ......
ചേപ്പാട്: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ബിനു കെ. ......
ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സിയുടെ നേതൃത്വത്തിൽ പെരിങ്ങിലിപ്പുറം ഗവൺമെൻറ് യുപി സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിലെ അപ്പർ പ്രൈമറി ക്ലാസുകൾ മുതലുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാരിൻറെ സ്റ്റാർസ് പദ്ധതിക്ക് കീഴിൽ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി ചേർന്ന് എസ് എസ് കെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രീയേറ്റീവ് കോർണർ. ......