ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു. വിജയവാഡയിലാണ് സംഭവം.......
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ കൊച്ചിയിലെത്തി. മിഥുൻ മരിക്കുമ്പോൾ തുർക്കിയിലായിരുന്ന സുജ ഇൻഡിഗോ വിമാനത്തിലാണ് ഇന്നു രാവിലെ കൊച്ചിയിലെത്തിയത്. ......
ദോഹ: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങൾ ഉറപ്പാക്കാൻ പദ്ധതി കളുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഉറപ്പുവരുത്തുന്ന മൂന്നാം ഫിനാൻഷ്യൽ സെക്ടർ സ്ട്രാറ്റജിയും ഫിനാൻഷ്യൽ സെക്ടറിന്റെ ഭാഗമായ ഇ.എസ്.ജി ആൻഡ് സസ്റ്റൈനബിലിറ്റി സ്ട്രാറ്റജിക്ക് പ്രോത്സാഹനംനൽകുന്ന തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ബാങ്കിങ് സേവനങ്ങൾക്കായി ഇത്തരം സെന്ററുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി എല്ലാ ബാങ്ക് ശാഖകളിലും എ.ടി.എം കേന്ദ്രങ്ങളിലും റാമ്പുകൾ, ഇലക്ട്രോണിക് ഡോറുകൾ, ടാക്റ്റൈൽ ഫ്ലോർ സിഗ്നലുകൾ എന്നിവ സ്ഥാപിക്കും.
സ്റ്റാഫുകളിൽ ആംഗ്യഭാഷയിൽ പരിശീലനം നൽകും. ......
സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ സി എഫ് ഇന്റർനാഷണൽ അവാർഡ്. ആറ് പതിറ്റാണ്ട് കാലമായി കേരളീയ മത സാമൂഹിക രംഗങ്ങളിൽ നിസ്തുല സേവനം അനുഷ്ഠിക്കുകയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാർഡ്. ......
തിരുവനന്തപുരം:പുതിയ നിയമങ്ങൾ നിയമസഭയിൽ പാസാക്കിയാൽ, അവയുടെ നടത്തിപ്പിനായുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സാധാരണയായി മാസങ്ങളോ വർഷങ്ങളോ എടുക്കാറുണ്ട്. എന്നാൽ, കേരളത്തിലെ ആഭ്യന്തര വകുപ്പ് ഈ പതിവ് തെറ്റിച്ച് പുതിയൊരു സമീപനം സ്വീകരിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: സിവിൽ തർക്കങ്ങൾ പരിഹരിക്കാൻ ക്രിമിനൽ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഒരു സ്വത്ത് തർക്കത്തിൽ 70 വയസ്സുകാരിയായ സ്ത്രീക്കെതിരെ വ്യാജ എഫ്ഐആർ നൽകി കള്ളക്കേസിൽ കുടുക്കിയയാൾക്ക് സുപ്രീം കോടതി 10 ലക്ഷം രൂപ പിഴ ചുമത്തി. ......
തിരുവനന്തപുരം: കേരളത്തിലെ ഒരു പ്രമുഖ സർവകലാശാലയിൽ ഭാരത് മാതാവിൻ്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വൈസ് ചാൻസലർ (വി.സി.) ഡോ. മോഹനൻ കുന്നുമ്മൽ വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി ഇറങ്ങിപ്പോയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ......
പുതുപ്പള്ളി: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി പുതുപ്പള്ളിയിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ രാഹുൽ ഗാന്ധിക്ക് ഉമ്മൻചാണ്ടി ഗുരുതുല്യനായ വ്യക്തിയായി. പ്രവൃത്തികളിലൂടെ തന്നെ പലതും പഠിപ്പിച്ച ഉമ്മൻചാണ്ടി ഒരു വഴികാട്ടിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
"ഗുരു എന്നതിന് കേവലം അദ്ധ്യാപകൻ എന്നല്ല അർത്ഥം, ഒരു വഴികാട്ടി കൂടിയാണ്," രാഹുൽ പറഞ്ഞു. ......
തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിന്റെ എം-പരിവാഹൻ' ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. നിരവധി പേർക്ക് ഇതിനോടകം പണം നഷ്ടമായതിനെ തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, സൈബർ വിഭാഗം എന്നിവർ അറിയിച്ചു. ......