കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനത്തിൽ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകൾ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ......
ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല യൂത്ത് വിങ്ന്റെ നേതൃത്വത്തിൽ ഒക്ടോബർ ആദ്യ വാരം സംഘടിപ്പിക്കുന്ന തൃശ്ശൂർ ജില്ല പഞ്ചായത്ത് മേള 2025
ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി, വോളിബോൾ തുടങ്ങിയ മത്സരഇനങ്ങളുടെ പോസ്റ്റർ പ്രകാശനം നടന്നു..
റേഡിയോ മലയാളം 98.6 ന്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ..
ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡന്റ് കെ.വി പ്രേംജിത്ത്,ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക്ക് ചുള്ളിപ്പറമ്പിൽ, എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു..
സ്പോർട്സ് കമ്മിറ്റി ചെയർമാൻ. യൂനസ് പി.വൈ,
സ്പോർട്സ് കമ്മിറ്റി കൺവീനർ. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടപ്പിലാക്കിയ കോടതി ഫീസ് വർദ്ധനവ് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (KHCAA) സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജിയിൽ തങ്ങളെയും കക്ഷി ചേർക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അമിതമായ വർദ്ധനവ്, ജനങ്ങൾക്ക് ഭാരം
2025-ലെ കേരള ഫിനാൻസ് ആക്ട് പ്രകാരം കോടതി ഫീസിലുണ്ടായ വർദ്ധനവ് 400% മുതൽ 9,900% വരെയാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി ജി. ......
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന നിയമഭേദഗതിക്ക് സംസ്ഥാനം ഒരുങ്ങുന്നു. സ്ത്രീധനം നൽകുന്നതിനെ ക്രിമിനൽ കുറ്റമല്ലാതാക്കുകയും, സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകുകയും ചെയ്യുന്ന സുപ്രധാനമായ മാറ്റമാണ് സ്ത്രീധന നിരോധന നിയമത്തിൽ വരാൻ പോകുന്നത്. ......
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗ്രാൻഡ് അലുംനി മീറ്റ് സംഘടിപ്പിച്ചു.
2004 (ആദ്യ ബാച്ച്) മുതൽ 2025 പാസൗട്ട് വരെയുള്ള 250-ലധികം പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ, അവരുടെ കുടുംബത്തോടൊപ്പം, ഈ പരിപാടി ഓർമ്മകളുടെയും ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയും ഹൃദ്യമായ ഒത്തുചേരലായിരുന്നു.
ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആദ്യ ഡിപ്പാർട്മെന്റ് ഹെഡ് ഡോ.പി. എക്സ്. ......
ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം. ......
മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. 2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ......
കാന്തപുരം എ പി അബുബക്കർ മുസ്ല്യാരെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ. കാന്തപുരം എ.പി അബൂബക്കർ മുസല്യാർ മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും ഗോകുലം ഗോപാലൻ കുറ്റപ്പെടുത്തി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം ഉസ്താദ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകർന്നിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ......
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി യുപി സ്കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഇന്നു രാവിലെ തകർന്നത്. ......
കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന'ത്തിൽ അതുല്യ ശേഖറിനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്നാരോപിച്ച് ഭർത്താവ് സതീഷ് ശങ്കർ രംഗത്ത്. ഭർത്താവിന്റെ പീഡനങ്ങളെ തുടർന്നാണ് മകൾ മരിച്ചതെന്നാരോപിച്ച് യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ......