ബംഗ്ലാദേശിലെ ധാക്കയിൽ സ്കൂൾ കെട്ടിടത്തിനുമേൽ വിമാനം തകർന്നുവീണു. ബംഗ്ലാദേശി എയർഫോഴ്സിന്റെ പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്.......
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ തെലുങ്കിൽ നായകനായെത്തുന്ന ചിത്രമാണ് 'കാന്ത'. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെ പുറത്തിറങ്ങി. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും, തെലുങ്കിലെ പ്രശസ്ത നടനായ റാണ ദഗ്ഗുബട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. ......
നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കൊല്ലപ്പെട്ട താലാലിന്റെ സഹോദരൻ. സാമുവൽ ജെറോം അഭിഭാഷകകനല്ലെന്നും മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നുമാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ......
കൊല്ലം സ്വദേശിനിയായ യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. ......
കൊച്ചി - ജൂലൈ 21, 2025: മലയാളി താരം ശ്രീക്കുട്ടൻ എം.എസ് കേരളാ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചു, 2027 വരെ ഉള്ള കരാറിൽ ആണ് ഒപ്പു വെച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ്.
2022-ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനൊപ്പം ചേർന്ന ശ്രീക്കുട്ടൻ, ഡെവലപ്മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. റിസർവ് ടീമിലെ തകർപ്പൻ പ്രകടനം അദ്ദേഹത്തെ 2023-24 സീസണിൽ സീനിയർ ടീമിൽ എത്തിച്ചു. ......
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും. ......
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓഡിയോ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് (boAt) യുണൈറ്റഡ് അറബ് എമിറേറ്റിസിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ഓഡിയോ ഉപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ബോട്ടിന്റെ വിവിധ ഉത്പന്നങ്ങള്‍ യുഎഇയിലെ ഔട്ട്ലെറ്റുകളും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും വഴി ലഭ്യമാകും.
യുവാക്കളുടെ മികച്ച തിരഞ്ഞെടുപ്പായി ബോട്ട് യുഎഇ വിപണിയില്‍ മാറും. ......
പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ 1000 ഡയാലിസിസ് ചികിത്സ സൗജന്യമായി നല്‍കും
കൊച്ചി, ജൂലൈ 21, 2025: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിയായ 'സ്വസ്ഥ'യ്ക്ക് തുടക്കമായി. കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ......