ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരിക്കൽ സ്വതന്ത്രമായ അന്വേഷണങ്ങളുടെ വിളനിലങ്ങളായിരുന്ന ഈ സ്ഥാപനങ്ങൾ ഇപ്പോൾ രാഷ്ട്രീയ നിയന്ത്രണത്തിൻ്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നു. ......
ന്യൂഡൽഹി: ദാമ്പത്യ തർക്കത്തിനിടെ മുൻ ഭർത്താവിനും കുടുംബത്തിനും എതിരെ വ്യാജ ക്രിമിനൽ കേസുകൾ നൽകി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കിയതിന് ഐപിഎസ് ഉദ്യോഗസ്ഥയും മാതാപിതാക്കളും പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന്, മുൻ ഭർത്താവ് 109 ദിവസവും അദ്ദേഹത്തിന്റെ പിതാവ് 103 ദിവസവും ജയിലിൽ കഴിഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A (ക്രൂരത), 307 (വധശ്രമം), 376 (ബലാത്സംഗം) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്."അവർ അനുഭവിച്ച ദുരിതങ്ങൾ ഒരു തരത്തിലും തിരികെ നൽകാനോ നഷ്ടപരിഹാരം നൽകാനോ കഴിയില്ല," എന്ന് നിരീക്ഷിച്ച ബെഞ്ച്, ധാർമ്മികമായ ഒരു പരിഹാരമെന്ന നിലയിൽ പരസ്യമായ മാപ്പ് അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥ തന്റെ മുൻ ഭർത്താവിനും കുടുംബത്തിനും എതിരെ ആറ് ക്രിമിനൽ കേസുകളാണ് ഫയൽ ചെയ്തിരുന്നത്. ......
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 498A വകുപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, വിവാഹ ക്രൂരത കേസുകളിൽ അറസ്റ്റിന് മുൻപ് ഫാമിലി വെൽഫെയർ കമ്മിറ്റികളെ (FWC) ഉൾപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളെ സുപ്രീം കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് എ.ജി. ......
കേരള രാഷ്ട്രീയത്തിൽ സ്വന്തം പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങളെ ആകർഷിച്ചിരുന്ന ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ – അത് സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. ......
ജനസാഗരത്തെ സാക്ഷിയാക്കി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴ ലക്ഷ്യമാക്കി നീങ്ങുന്നു. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നും ആരംഭിച്ച വിലാപ യാത്ര മണിക്കൂറുകൾ എടുത്താണ് ആലപ്പുഴയിൽ പ്രവേശിച്ചത്. ......
മേടം: ചെലവുകൾ നിയന്ത്രിക്കുക. തിടുക്കത്തിൽ പണം ചെലവഴിക്കാൻ തീരുമാനിക്കരുത്. നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.......
ദുബായ്; ഖത്തർ, യുഎഇ, ഒമാൻ,ബഹ്റൈൻ, കുവൈറ്റ്, എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുൻനിര ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാൻഷ്യൽസിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബോൾ ടീം കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ വിദേശനാണ്യ വിനിമയത്തിലെ മുൻനിരാ ദാതാവായ ലുലു ഫോറെക്സും, മൈക്രോ ലോൺ ഉൾപ്പെടെയുള്ള ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവുമായാണ് കരാറിൽ വരുന്നത്, കൂടാതെ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും , എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പു വെച്ചു. ......
വിവാഹം കഴിക്കാതെ ഗർഭിണിയായ അനുഭവം തുറന്നു പറഞ്ഞ് നടി കൽക്കി കൊച്ലിൻ. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗർഭിണിയായി?'എന്ന ചോദ്യം താൻ നേരിട്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ പങ്കാളിക്കൊപ്പമായിരുന്നു താമസമെന്നും അതിനിടെയാണ് ഗർഭിണിയായതെന്നും താരം പറയുന്നു. ......
എയർ ഇന്ത്യ വിമാനത്തിൽ ലാൻഡിംഗിനിടെ തീപിടിത്തം. ഡൽഹി വിമാനത്താവളത്തിൽ ഇന്നുച്ചക്ക് ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. ......
സൗദി, ജിദ്ദയിൽ നടന്ന ഇന്റർനാഷണൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ "ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് QITWA യുടെ ആഭിമുഖ്യത്തിൽ ഖത്തർ അതിർത്തി യിൽ വമ്പിച്ച സ്വീകരണവും തുടർന്ന് ഐ. സി. ......