സംസ്ഥാന ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ നറുക്കെടുത്തു. MC 678572 എന്ന നമ്പറിനാണ് ഒന്നാംസമ്മാനം.......
വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയ ഫയലുകൾ ഹാജരാകാൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി. പണപ്പിരിവിനെതിരെ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വകാര്യ വ്യക്തി പണം സമാഹരിക്കുന്നു എന്ന് ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ......
അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ......
സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. വിഡിയോ സന്ദേശത്തിലൂടെയാണ് ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ......
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍.
32കാരനായ യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ 29കാരി ഫര്‍സാന ഖാനെയാണ് പൊലീസ് കുടുക്കിയത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം.
യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്.
ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്നാണ് യുവതി,
ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്തിയത്. ......
പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു.......
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 75,040 രൂപയാണ് വിപണിവില.......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കെതിരായി ഇ ഡി സമർപ്പിച്ച അപ്പീൽ തള്ളിയ സുപ്രീം കോടതിയുടെ അതേ ബെഞ്ചുതന്നെ മറ്റൊരു കേസ്സിൽ കർണാടക ഗവണ്മെന്റിന് കനത്ത പ്രഹരമേൽപ്പിച്ചു. ബംഗളുരു സൗത്തിലെ ബിജെപി എം പി തേജസ്വി സൂര്യ കഴിഞ്ഞ നവംബർ എട്ടിന് എക്സിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ......

ദോഹ: 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർമിഡിൽ ഈസ്റ്റിലെ ആദ്യ ഒളിമ്പിക് ആതിഥേയരാജ്യമാകാ നുള്ള തയ്യാറെപ്പിലാണ്.
2036 ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ആതിഥേയ നഗരത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (ഐഒസി) നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുകയാണെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) മാധ്യമക്കുറിപ്പിൽ പറഞ്ഞു.2022 ൽ ഫുട്ബോൾ ലോകകപ്പിനും 2024 ൽ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയഖത്തർ
ഇന്തോനേഷ്യ, തുർക്കി, ഇന്ത്യ, ചിലി എന്നിരാജ്യങ്ങളുടെ ബിഡുകൾക്കൊപ്പം 2036 ലെ ഗെയിംസിന് വേദിയാകാനുള്ള മത്സരത്തിൽ ഖത്തറും പങ്കുചേരുകയാണ്.ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ കായിക അടിസ്ഥാന സൗകര്യങ്ങളുടെ 95% നിലവിൽ ഖത്തറിൽ സജ്ജമാണ്.
എല്ലാ സൗകര്യങ്ങളുടെയും 100% സന്നദ്ധത ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ഒരു ദേശീയ പദ്ധതി ഖത്തറി നുണ്ടെന്ന് ക്യുഒസി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. വിജയകരമായ ബിഡ് ഖത്തറിനെ പ്രധാന കായിക ഇനങ്ങളിൽ മേഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനിടയിൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമാക്കും. ......