വരും ദിവസങ്ങളിലും മഴ ശക്തമാകുന്ന മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
23/07/2025: കണ്ണൂർ, കാസറഗോഡ്
25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27/07/2025: കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്.കരുവാറ്റയിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്. ......
മണപ്പുറത്തെ ചെളി നിറഞ്ഞ ഭാഗങ്ങളിൽ പാറപ്പൊടിയും മെറ്റലുമിട്ട് ഭക്തർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രദർശനത്തിനു വരി നിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ താൽക്കാലിക കൗണ്ടറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്ന് തൊഴാൻ കഴിയും. ......
ലൈംഗിക വേഴ്ച്ചയിൽ തന്നെ തൃപ്തിപ്പെടുത്താനാകില്ലെന്നാരോപിച്ച് ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡൽഹി, നിഹാൽ വിഹാറിലാണ് സംഭവം.......
കൊച്ചി: കൊച്ചി സിറ്റി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, എംഎൽഎസ് പി, അഡോളസ് ഹെൽത്ത് എന്നീ വിഭാഗങ്ങൾക്കായി ഏകദിന ബോധവത്ക്കരണ സെമിനാർ നടത്തി.
പട്ടികജാതി - പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം, പൗരാവകാശങ്ങൾസംരക്ഷണ നിയമം എന്നീ വിഷയങ്ങളിൽ ജനങ്ങളെ ജാഗരൂകരാക്കുവാൻ കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണമാണ് സെമിനാർ സംഘടിപ്പിച്ചത്.
എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സെമിനാർ റിട്ട. ജില്ലാ ജഡ്ജി എൻ.ലീലാമണി ഉദ്ഘാടനം ചെയ്തു. ......
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതി അന്വേഷിച്ച യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത് എട്ടു വർഷമായി പ്രവർത്തിക്കുന്ന വ്യാജ എംബസി. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ എംബസിയാണ് കഴിഞ്ഞ എട്ടുവർഷമായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്നത്. ......
കൊച്ചി: 'നോ മോര് മിസ്ഡ് കോള്‍സ്', 'ഹഗ് ഹെര്‍ മോര്', 'വില്‍ ഓഫ് ചേഞ്ച്' തുടങ്ങിയ ശക്തമായ കാമ്പെയ്നുകള്‍ക്ക് ശേഷം ദത്തെടുക്കുന്ന അമ്മമാരെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിവേചനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനു ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളുമായി ഐടിസി സണ്‍ഫീസ്റ്റ് മാജിക് രംഗത്തു വന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്പോണ്‍സര്‍ഷിപ്പ് ആന്‍ഡ് അഡോപ്ഷന്‍, റിലീസിനു തയ്യാറെടുക്കുന്ന ഡിയര്‍ മാ എന്ന ചലച്ചിത്രം എന്നിവയുമായിച്ചേര്‍ന്ന് സംഘടിപ്പിച്ച (ഐഎസ്എസ്എ) പാനല്‍ ചര്‍ച്ചയില്‍ ഐഎസ്എസ്എ സെക്രട്ടറി സൗമെത മെഥോറ, ചലച്ചിത്ര നിര്‍മ്മാതാവ് അനിരുദ്ധ റോയ് ചൗധരി, സിനിമാതാരങ്ങളായ ജയ അഹ്സാന്, മന്ദിര ബേദി, ഐടിസി ഫുഡ്സ് ചീഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഷുവാദിപ് ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. ......
അഞ്ചു വയസുള്ള ആൺകുട്ടിയെ യുവാവ് നരബലി നടത്തി. രാജസ്ഥാനിലെ ജയ്പുരിൽ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. ......
സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ പോരാടാൻ ലക്ഷ്യമിട്ട്, നിലവിലുള്ള സ്ത്രീധന നിരോധന നിയമം, 1961-ൽ കാതലായ ഭേദഗതികൾ വരുത്തിക്കൊണ്ട് സ്ത്രീധന നിരോധന (കേരള ഭേദഗതി) ബല്ലുമായി സർക്കാർ. സ്ത്രീധനത്തിന്റെ നിർവചനം, പിഴകൾ, ശിക്ഷകൾ എന്നിവയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്ന ഈ ബിൽ, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും നീതിയും ഉറപ്പാക്കും.
പ്രധാന ഭേദഗതികൾ ഒറ്റനോട്ടത്തിൽ:
സ്ത്രീധനത്തിന്റെ നിർവചനം മാറുന്നു: നിയമത്തിലെ സെക്ഷൻ 2 ഭേദഗതി ചെയ്തുകൊണ്ട്, വിവാഹവുമായി ബന്ധപ്പെട്ട് വധുവിന്റെയോ വധുവിന്റെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പക്കൽ നിന്ന് വരനോ വരന്റെ ബന്ധുക്കളോ നേരിട്ടോ അല്ലാതെയോ സ്വീകരിക്കുന്ന ഏതൊരു സ്വത്തും വിലപിടിപ്പുള്ള രേഖകളുമാണ് ഇനി സ്ത്രീധനം. ......