മുംബൈ: ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎമ്മിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. സ്വന്തം രാജ്യത്തെ സ്നേഹിക്കാനും കോടതി പാർട്ടിയെ ഉപദേശിച്ചു. ......
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുള്ള അതിക്രമങ്ങളിൽ പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിന് മുൻപ് മജിസ്ട്രേറ്റ് വിശദീകരണം തേടണമെന്ന് കേരള ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) വകുപ്പ് 223(2) പ്രകാരം പൊതുപ്രവർത്തകർക്ക് വിപുലമായ സംരക്ഷണം ലഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......
2024 നവംബർ 26 ഭരണഘടനയുടെ 75-ാം വാർഷികാഘോഷം പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഭരണഘടന പിറന്ന അതേ ഹാളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ സമ്മേളിച്ചിരിക്കുന്നു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ചേർന്ന് രാഷ്ട്രപതിയെ വേദിയിലേക്ക് സ്വീകരിച്ചുകൊണ്ടുവന്നു. ......
കേരളത്തിലെ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളെന്ന് പൊലീസ് എണ്ണിയവരിൽ രണ്ടു പേരുകൾ രൂപേഷ് എന്നും അഡ്വ. ഷൈന പി.എ എന്നുമാണ്.......
മൂന്ന് വർഷത്തിനിടയിൽ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ അമ്മയും, സുഹൃത്തും അറസ്റ്റിൽ. തൃശൂർ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലപ്പറമ്പിൽ അനീഷ(23) ആമ്പല്ലൂർ ചേനക്കാലയിൽ ബവിൻ(25) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ......
കേസുകൾ തലയ്ക്ക് മീതെ ഉണ്ടാകും. അതൊക്കെ തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.......
ലങ്കാധിപൻ രാവണൻ പുഷ്പക വിമാനത്തിൽ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയതും, ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരപ്പടയുമൊത്ത് കടലിന് മീതെ ശ്രീരാമൻ രാമസേതു എന്ന മണൽപ്പാലം നിർമ്മിച്ച് ലങ്കയിലേക്ക് പോയി രാവണനേയും, ലങ്കയേയും തകർത്തു സീതയെ വീണ്ടെടുക്കുന്നതും, 'രാമായണ'ത്തിൽ വിവരിക്കുന്നത് 'യുദ്ധകാണ്ഡ'ത്തിലാണ്. വാനരസേനയുമായി ഭാരതത്തിന്റെ ദക്ഷിണതീരമായ രാമേശ്വരത്ത് ഗന്ധമാദന പർവ്വതത്തിന് താഴെയെത്തിയ ശ്രീരാമൻ കടൽതാണ്ടി എങ്ങനെ ലങ്കയിലെത്തുമെന്നറിയാതെ വിഷമിച്ചുവെന്നും, കടൽകടക്കാൻ എന്തുമാർഗ്ഗവും സ്വീകരിക്കണമെന്ന ശ്രീരാമന്റെ നിർദ്ദേശാനുസരണം വാനരനേതാവ് നളന്റെ നേതൃത്വത്തിൽ പത്തുമീറ്റർ വീതിയും നൂറുയോജന നീളവുമുള്ള രാമസേതു നിർമ്മിച്ചുവെന്നും, അതിലൂടെ നടന്നു ലങ്കയിലെത്തി സീതയെ മോചിപ്പിച്ചു അതിലൂടെ തിരികെ എത്തിയെന്നുമാണ് വാൽമീകി 'രാമായണ'ത്തിൽ വിവരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന അരിച്ചൽ മുനൈ(മുനമ്പ്) യിൽ നിന്നാണ് ലങ്കയിലേക്ക് നീളുന്ന രാമസേതു(ചിറ, അണ, പാലം എന്നൊക്കെയാണ് സേതുവിന്റെ അർത്ഥം). ......
ക്രിസ്തുവിന് മുമ്പും ശേഷവും എന്നതരത്തിലാണ് പൊതുവേ ചരിത്രത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്നത്. എന്നാൽ സമകാലിക കേരള രാഷ്ട്രീയസാഹചര്യങ്ങളിലേക്ക് വന്നാൽ നിലമ്പൂരിന് മുമ്പും ശേഷവും എന്ന തരത്തിലാകും ചില അടയാളപ്പെടുത്തലുകൾ കാണാൻ സാധിക്കുക. ......
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധിയായിരിക്കുമെന്നാണ് കളക്ടറുടെ അറിയിപ്പ്. ......
ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. മാർച്ച് നാലിനു ചേർന്ന മിഷൻ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിൽ അറിയിച്ചു.
ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. ......