കർണാടകം: ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രൂപീകൃതമായ പ്രത്യേക ഉന്നതതല സംഘം( എസ് ഐ ടി) അന്വേഷണം ആരംഭിച്ചു. ബെൽത്തങ്ങടി പോലീസ് സ്റ്റേഷന്റെ സമീപം ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള കെട്ടിടമാണ് എസ് ഐ ടിയുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുന്നത്. ......
പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാന്‍ കാരണം. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. ......
തിരുവനന്തപുരം : കറൻസി രഹിത പണമിടപാടിന് ഗതിവേഗം കൊടുത്ത യു.പി.ഐ. സംവിധാനം നിലയ്ക്കുമോ ? രണ്ടുദിവസമായി സൈബര്‍ ഇടങ്ങളിൽ സജീവമാകുന്ന ചോദ്യം ഇതാണ്.......
ഗാർഹിക പീഡനം വെളിപ്പെടുത്തി അധ്യാപിക ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ. ആലുവ നീറിക്കോട് സ്വദേശി വൈശാഖാണ് അറസ്റ്റിലായത്. ......
മുൻ കാമുകനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഇപ്പോഴത്തെ കാമുകനും പൊലീസിന്റെ പിടിയിലായി. അലിഗഢിലെ ക്വാർസി പ്രദേശവാസിയായ യുവതിയും കാമുകനുമാണ് പിടിയിലായത്. ......

ദോഹ : മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്കൃതി ഖത്തർ .ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൽച്ചറൽ സെന്റർ അശോകാ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രവാസ ലോകത്തുനിന്നുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയാണ് ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേത്തിന്റയ് ജീവിതം എന്നും ,ആധുനിക കേരള ചരിത്രവുമായി വേര്‍പെടുത്താനാകാത്തവിധം സമാനതകളില്ലാത്ത സംഭവനകൾ നൽകിയ വ്യക്തിത്വമായിരുന്നു
വി.എസ് എന്ന് സംസ്കൃതി ഖത്തർ അനുസ്മരിച്ചു.
സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ അദ്ധ്യക്ഷനായിരിന്നു .ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി .മണികണ്ഠൻ ,സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെഡ്ഡി,ഐ,എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പാൽ, ഐ.ബി .പി .സി വൈസ് പ്രസിഡന്റ് അബ്ദുൾ സത്താർ, കെ എം സി സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഷഹീർ,ഇൻകാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ഐ എം സി സി സീനിയർ വൈസ് പ്രസിഡന്റ് നൗഷീർ, യൂനിക് പ്രസിഡന്റ് ലുഫ്തി കലമ്പൻ, ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ, കെ എം സി സി ഗ്ലോബൽ വൈസ് ചെയര്മാൻ എസ് എ എം ബഷീർ, കെ ബി എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ, ഖത്തർ കേരള ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സക്കറിയ മണിയൂർ, ഡോ. റഷീദ് പട്ടത്ത്, കെ ആർ ജയരാജ്, അനീഷ് ജോർജ് മാത്യു എന്നിവർ ചടങ്ങിൽ വി.എസ്അനുസ്മരണ പ്രഭാഷണം നടത്തി. ......
സർക്കാർ ഹോസ്റ്റലിൽ രണ്ടു പത്താം ക്ലാസ് വിദ്യർത്ഥിനികൾ ഗർഭിണികളായി. ഒഡീഷയിൽ കന്ധമാൽ ജില്ലയിലാണ് സംഭവം.......
ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്. സമാധാന ചർച്ചകളിൽ ഹമാസ് താൽപര്യം കാണിക്കുന്നില്ല എന്നാണ് ട്രംപും നെതന്യാഹുവും ആരോപിക്കുന്നത്. ......