ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിന്റെ കുറഞ്ഞ പ്രായം 18 വയസ്സായി നിലനിർത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 16-നും 18-നും ഇടയിലുള്ള കൗമാരക്കാർക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിയമത്തിൽ ഇളവ് നൽകണമെന്ന അമിക്കസ് ക്യൂറി ഇന്ദിരാ ജയ്സിംഗിന്റെ നിർദ്ദേശം കേന്ദ്രം തള്ളി.
പ്രായപരിധി കുറയ്ക്കുന്നത് കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ ദുർബലപ്പെടുത്തുമെന്നും മനുഷ്യക്കടത്തിനും മറ്റ് ബാലപീഡനങ്ങൾക്കും വഴിയൊരുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: ചെറിയ തെറ്റുകൾക്ക് അഭിഭാഷകരെ ശിക്ഷിക്കുന്നത് അവരുടെ ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ അത്തരം നടപടികൾ ഒഴിവാക്കണമെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആർ. ......
കൊച്ചി - ആശ വർക്കർമാരുടെ സ്ഥിരം ഇൻസന്റീവ് 2000രൂപയിൽ നിന്നും 3500 രൂപയാക്കി വർധിപ്പിക്കുകയും വിരമിക്കൽ ആനൂകൂല്യം 20000 രൂപയിൽ നിന്നും 50000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്ത കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടപടിയെ ബിജെപി സിറ്റി ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു.
ഓണറേറിയം വർധവ് ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിവരുന്ന ആശ പ്രവർത്തകരെ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിലെ തുടർന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രി ജെ പി നദ്ദ അദ്ദേഹത്തിന് ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആശ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച നരേന്ദ്രമോദി സർക്കാരിനും കേന്ദ്രആരോഗ്യ മന്ത്രി . ജെ.പി നദ്ദക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജില്ലാ നേതൃയോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗം ജില്ല പ്രഭാരി അഡ്വ.ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു.സിറ്റി ജില്ല പ്രസിഡണ്ട് അഡ്വ. ......
കൊച്ചി: ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്റെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിന്റെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു. കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്റെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്.രണ്ടുവര്‍ഷം മുമ്പ് പിറന്ന കുഞ്ഞിന് ശ്രവണശേഷിയില്ലെന്നും അതിനാല്‍ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞ നാള് മുതല്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ......
ബംഗ്ലൂർ ആസ്ഥാനമാക്കിയ ന്യൂ മീഡിയ പ്ലാറ്റ്ഫോമാണ് "ദി ന്യൂ ഇന്ത്യൻ ടൈംസ് ".ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങൾക്ക് കൊടുത്തു വരുന്ന മീഡിയ അവാർഡ്സ് കഴിഞ്ഞ ഏഴ് വർഷങ്ങളായി നൽകി വരുന്നു.2024 മുതൽ സൗത്ത് ഇന്ത്യൻ ന്യൂസ് ചാനലുകളെയും ഉൾപെടുത്തി വളരെ വിപുലമായ രീതിയിൽ ആണ് TNIT "SOUTH INDIAN MEDIA AWARDS" സംഘടിപ്പിച്ചു വരുന്നത്.
TNIT, സി ഈ ഓ ആയ രഘു ഭട്ട് ആണ് ഓരോ വർഷവും വിജയകരമായി TNIT മീഡിയ അവാർഡുകൾ സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ അവാർഡുകൾ വിവിധ വിഭാഗങ്ങളിൽ നൽകപെടുന്നു.ആങ്കർ റിപ്പോർട്ടർ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോർട്സ്, മെട്രോ, ROK),ക്യാമറമാൻ,വോയ്സ് ഓവർ ആർട്ടിസ്റ്റ്,വീഡിയോ എഡിറ്റർ.
മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമുള്ള ആദരത്തിനും, അംഗീകാരത്തിനും വേണ്ടി 2018 ൽ ആരംഭിച്ച ഒരു യാത്രയാണ്, ഇന്ന് അതിൻ്റെ വിപുലമായ നടത്തുന്ന എട്ടാം വാർഷിക ചടങ്ങ്. ഈ വർഷം 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവർത്തകർ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്ധ സമിതിയാണ് മികച്ച മാധ്യമ പ്രവർത്തകരെ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ......
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സർക്കാർ ഏറ്റെടുത്തു.
വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടതടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. ......
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. മകൻ സിദ്ധാർഥ ഗാഡ്ഗിലിനൊപ്പം ബംഗളൂരുവിലായിരുന്നു താമസം.......
കൊച്ചി: ഏറെ പ്രതീക്ഷയോടെ ടെക് ലോകം കാത്തിരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 15, റിയൽമി 15 പ്രോ എന്നീ മോഡലുകളുടെ ലോഞ്ചിംഗ് ഗംഭീരമായി ചടങ്ങുകളോടെ കൊച്ചിയിൽ നടന്നു. പുതിയ റിയൽമി 15 സീരീസ് സ്മാർട്ട്ഫോണുകൾ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് വിപണിയിലെത്തുന്നത്.
6.8 ഇഞ്ച്, 144Hz റിഫ്രഷ് റേറ്റോട് കൂടിയ 1.5 K ക്വാഡ്കർവ്ഡ് ഛഘഋഉ 4500ിെേശ പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയാണ് റിയൽമി 15നുള്ളത്. ......