കൊച്ചി: എസ് വൈ എസ് എറണാകുളം ജില്ലാ കമ്മറ്റി നിര്‍മ്മിച്ച പത്ത് ഭവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദാറുല്‍ ഖൈര്‍ ഭവന സാമുച്ചയം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നാടിന് സമര്‍പ്പിച്ചു. എല്ലാ ജീവജാലങ്ങള്‍ക്കും ഗുണം നല്കുന്ന നിയമമാണ് ഇസ്ലാമിലുള്ളതെന്നും അത് മുന്‍ നിര്‍ത്തിയാണ് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സഹോദരിയെ താത്ക്കാലം സംരക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ളതെന്നും ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നിയമപരമായല്ല മതപരമായാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ......
മേടം: വളരെ അനുകൂലമായ ദിവസമായിരിക്കും. വരുമാനം വർദ്ധിക്കും. കർമ്മമേഖലയിൽ വിജയം ലഭിക്കും.......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിൽ "ജാക്ക്പോട്ട് ജേർണി" മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഇരുണ്ട ദിനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ടുമായി ബന്ധപ്പെട്ട പരിപാടി എറണാകുളം രാജാജി റോഡ് ഗംഗോത്രി കല്ല്യാണ മണ്ഡപത്തില്‍ ആഗസ്ത് മൂന്നിന് നടക്കും. ......
കോൺഗ്രസ് നേതാവ് പാലോട് രവി ശിക്ഷ അനുഭവിച്ചത് ചെയ്യാത്ത തെറ്റിനെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എൻ ശക്തൻ. കോൺഗ്രസുകാർക്ക് ശത്രു കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: വരാപ്പുഴ അതിരൂപത യുവജന സംഗമം "ഇലുമിനിറ്റ്" പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംഗമം ഉദ്ഘാടനം ചെയ്തു.എറണാകുളം സെൻ്റ് ആൽബർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽവരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥി ആയിരിന്നു.ടി ജെ വിനോദ് എംഎൽഎ, കെആർഎൽസിബി സി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ......
പ്രണയം വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കി. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. ......
കോഴിക്കോട് : ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും.നടി പ്രിയ ശ്രീജിത് സന്നിഹിതയാവും.2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണൽ ഐ.എഫ് എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ......
കിഴക്കമ്പലം, പോഞ്ഞാശ്ശേരി റോഡിന്റെ ദുരവസ്ഥക്കെതിരെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു കൊണ്ടിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, വിലങ്ങു വാർഡ് മെമ്പർ അമ്പിളിയെയും ഭർത്താവിനെയും, ഒരു പ്രവർത്തകനെയും ഇരുപതോളം വരുന്ന സംഗം ആണ് അക്രമിച്ചത്. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനെ ജാതി അധിക്ഷേപ്പം നടത്തി ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. ......
ഒരു സാധാരണ ക്ലറിക്കൽ തെറ്റ് കാരണം 22 ദിവസം ജയിലിൽ കിടക്കുകയും 17 വർഷം നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്യേണ്ടി വന്ന ഒരു 55 വയസ്സുകാരന് ഒടുവിൽ നീതി ലഭിച്ചു. രാജ്വീർ സിംഗ് യാദവ് എന്നയാളാണ് പോലീസിന്റെ ഒരു ചെറിയ പിഴവ് കാരണം ഗ്യാങ്സ്റ്റർ നിയമപ്രകാരം അറസ്റ്റിലായത്. ......