ദോഹ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി വകറ ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ......
എയ്ഡ്സ് ബാധിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.......
കൊടും കുറ്റവാളി ഗോവിന്ദച്ചാമി തന്റെ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെ തന്നെ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
പാലക്കാട് മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന് പിന്നാലെ കാറുകളിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ......
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ സുരക്ഷാ ഭീഷണികൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ......
തിരുവനന്തപുരം : ഗവര്‍ണര്‍ ക്ഷണിച്ചാൽ വൈസ് ചാൻസിലര്‍മാര്‍ക്ക് പോകാതിരിക്കാൻ സാധിക്കില്ല. കാരണം അദ്ദേഹമാണ് സര്‍വ്വകലാശാലകളുടെ ചാൻസിലര്‍.......
ന്യൂഡൽഹി: വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ വൻ ഫീസ് ഈടാക്കുന്നത് "ഗുരുതരമായ ദുഷ്പ്രവൃത്തി"യായി കണ്ട്, ഒരു അഭിഭാഷകന്റെ മൂന്ന് വർഷത്തെ സസ്പെൻഷൻ സുപ്രീം കോടതി ശരിവെച്ചു. ഇരകളുടെ ദുർബലത മുതലെടുക്കുന്ന ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) വഴി ₹5 ലക്ഷം നഷ്ടപരിഹാരം ലഭിച്ച കക്ഷിയിൽ നിന്ന് ₹2.3 ലക്ഷം ഫീസായി ആവശ്യപ്പെട്ട അഭിഭാഷകന്റെ കേസിലാണ് സുപ്രധാന വിധി. ......
ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വവും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ......