മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. ......
കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്), ഇന്ത്യൻ വ്യവസായ കോൺഫെഡറേഷന്റെ (സിഐഐ) കേരള ഘടകവും തമ്മിൽ വ്യവസായ-അക്കാദമിക സഹകരണം ശക്തമാകുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുസാറ്റിന്റെയും സിഐഐയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും സജീവമായ പ്രവർത്തനങ്ങളും, സഹകരണവും ഗവേഷണവുമൊക്കെയാണ് കരാറിന്റെ ലക്ഷ്യം.
ഈ ധാരണാപത്രം മുഖേന, സിഐഐ സ്ഥാപനങ്ങൾക്ക് കുസാറ്റിന്റെ ആധുനിക
ഗവേഷണഫലങ്ങളും ശാസ്ത്രജ്ഞരെയും പ്രയോജനപ്പെടുത്താനാകും. ......
ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ സന്തത സഹചാരിയാണ് അനന്തപുരി മണികണ്ഠൻ. ......
നേതൃത്വത്തിലേക്ക് വനിത വരുന്നത് അംഗീകരിച്ച് പിന്മാറുന്നതായ് ജഗദീഷ് പറഞ്ഞു. ഇന്ന് രാത്രി തീരുമാനമെടുക്കുമെന്ന് ജഗദീഷ് വ്യക്തമാക്കി.......
അടൂരില്‍ കെഎസ്ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ ഇരുവരെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് തങ്കപ്പൻ തന്നെയെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. ......
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് പിടിയിലായത്. അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
യുവതി ജോലിക്ക് പോയിരുന്നത് അക്ഷയ് ഓടിക്കുന്ന ബസിലായിരുന്നു. ......
യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, നരേന്ദ്ര ഭീതിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ......