അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയിരുന്നു. അതിൽ കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ......
കൊച്ചി: കോസ്റ്റ് ഗാര്‍ഡ് ലോ ആന്‍ഡ് ഓപ്പറേഷന്‍സ് കോഴ്സിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി 80-ാമത് ബാച്ചിലെ മുപ്പത്തിരണ്ട് അസിസ്റ്റന്റ് കമാന്‍ഡന്റുകള്‍ കൊച്ചിയിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശീലന കേന്ദ്രത്തില്‍ നിന്നും വിജയകരമായി പുറത്തിറങ്ങി. കൊച്ചിയിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് നമ്പര്‍ 4-ല്‍ നടന്ന പാസിംഗ് ഔട്ട് പരേഡ് കോസ്റ്റ് ഗാര്‍ഡ് റീജിയന് (ഈസ്റ്റ്) കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ദത്വീന്ദര് സിംഗ് സൈനി വീക്ഷിച്ചു.
11 ആഴ്ചത്തെ കഠിനമായ പരിശീലന പരിപാടിയുടെ സമാപനമായാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്. ......

ബ്രിസ്ബെന്. ഓസ്ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി രൂപം കൊടുത്ത അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) യുടെ ഇന്റർ നാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി നടിയും അഭിനയ പരിശീലകയുമായ ലിംസി സുനിൽ ചുമതലയേറ്റു.ഓസ്ട്രേലിയയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമറ്റിക് ആർട്ട് (നിഡ)യിൽ ഓഡിഷനിലൂടെ അഡ്മിഷൻ ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് ലിംസി.' നിഡ'യിൽ പ്രൊഫഷണൽ ആക്റ്റിങ് കോഴ്സ് പൂർത്തിയാക്കിയതിനു മുൻപേ തന്നെ ലിംസിയെ പ്രമുഖ സംവിധായകരും നിർമ്മാതാക്കളും അഭിനയത്തിന് ക്ഷണിച്ചിരുന്നു.കൂടാതെ സിഡ്നിയിലെ പ്രശസ്തമായ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും 3 വർഷത്തെ ആക്റ്റിങ് ഡിപ്ലോമയുംനേടിയിട്ടുണ്ട്. മൂന്നോളം സിനിമകളിലും വെബ് സീരിസുകളിലും പരസ്യ ചിത്രങ്ങളിലും ലിംസി അഭിനയിചിട്ടുണ്ട്.ഈ യോഗ്യതകൾ പരിഗണിച്ചാണ് ലിംസിയെ ആംലാ ഇന്റർനാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി തെരഞ്ഞെടുത്തത്.ഓസ്ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍,നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കാനുമാണ് ആംലാ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്ക്കും അവസരം നല്കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക. ......
നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ജൂലൈ 30 നാണ് നിറപുത്തരി. ......
തൃശൂർ : കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ), ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (ബിഒടി) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങുകൾ നടത്തി. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമെന്ന നിലയിൽ നിപ്മറിന് ഇത് സുപ്രധാന നേട്ടമാണ്.
ബിഒടി ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ മുഴുവൻ പേർക്കും രാജ്യത്തെ പ്രമുഖ തെറാപ്യൂട്ടിക് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതായി നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ സി. ......
കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 0.7 % കുറവോടെ 1466.08 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1477.10 കോടി രൂപയാണ് വരുമാനം നേടിയത്. ......
ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും മർദ്ദിക്കുമെന്ന് ഛത്തീസ്ഗഡിലെ ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമ്മ. യുവതി ക്രിസ്തുമത വിശ്വാസികളായ ആളുകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ......
5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നുമാണ് റിപ്പോർട്ട്. ......
മലയാളത്തിൽ വളർന്നുവരുന്ന ഒരു നടിയായ അർഷ ബൈജു, മോഹൻ ലാലിന്റെ 'തുടരും' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ജോർജിന്റെ മകളായി അഭിനയിച്ച അർഷ ബൈജു 'ഹൗസ് മേറ്റ്സ്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഈ ചിത്രത്തിൽ ദർശനൊപ്പമാണ് താരം നായികയായി അഭിനയിക്കുന്നത്. ......
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കാനൊരുങ്ങുന്നത്. ......