തിരുവനന്തപുരം : ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാക്കുന്നു. തെറ്റിധാരണയുടെ പുറത്താണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും വേണ്ടിവന്നാൽ അവിടത്തെ സര്‍ക്കാരിനെ കാര്യങ്ങൾ ബോധ്യമാക്കാൻ താൻ നേരിട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതാണ് ഭിന്നതയ്ക്ക് പിന്നിലെ കാതൽ. ......
നടി ഖുഷ്ബു സുന്ദറിനെ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. നൈനാർ നാഗേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്ബുവിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. ......
വേടൻ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ബലാത്സംഗം ചെയ്തെന്ന് വനിതാ ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിനിയായ യുവഡോക്ടറാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയിൽ എറണാകുളം തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടുവർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ......
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ തേടി കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. ......
രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ 67,003 കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന വ്യാപാര കരാറിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ......
ആലപ്പുഴ: കത്തിക്കരിഞ്ഞ നിലയിൽ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നും ശരീരാവശിടങ്ങൾ കണ്ടെത്തിയ കേസിൽ വസ്തു ഇടനിലക്കാനായ വീട്ടുടമ അറസ്റ്റി ലായതോടെ ചേർത്തല നിന്ന് ദുരുഹ സാഹചര്യത്തിൽ കാണാതായ ബിന്ദു പത്മനാഭൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിയുമെന്ന് സുചന. ചേർത്തല പള്ളിപ്പുറം ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (65)നെയാണ് കഴിഞ്ഞ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ബിന്ദു പത്മനാഭൻ തിരോധന കേസിൽ സെബാസ്റ്യനെഒന്നാം പ്രതിയാക്കി നേരെത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ......
ചേർത്തല പള്ളിപ്പുറം ചെങ്ങതറ വീട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും കരിഞ്ഞ നിലയിൽ മനഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ വാർത്തകളിൽ നിറയുന്നത് ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാന കഥയാണ്. വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും ആർക്കും അറിയില്ല. ......
തിരുവനന്തപുരം: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാന്ത്രികന് ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. പിതാവിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന 'ഇല്ല്യൂഷന്‍ ടു ഇന്സ്പിരേഷന്' എന്ന പ്രത്യേക മാജിക് ഷോയുടെ മുന്നോടിയായുള്ള പരിശീലനത്തിലാണ് മുതുകാട് ഇപ്പോള്‍.തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ വച്ചാണ് പരിശീലനം നടക്കുന്നത്. തന്റെ 45 വര്‍ഷത്തെ പ്രകടനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്. ......
ദോഹ: ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്കായി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും സമാഹരിച്ച തുകയായ
50 ലക്ഷംരൂപ CMDRF-ലേക്ക് സംഭാവന നൽകി.
2024 ഓഗസ്റ്റ് 3-ന് Indian Cultural Centre (ICC)-ൽ ചേർന്ന പ്രത്യേക യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, വിവിധ സാമൂഹിക പ്രതിനിധികൾ, എംബസ്സിയുടെ കീഴിലുള്ള ICC, ICBF, ISC, IBPC തുടങ്ങിയ സംഘടനാ പ്രതിനിധികൾ lപങ്കെടുത്ത യോഗത്തിൽഎടുത്ത കൂട്ടായ തീരുമാനമായാണ് സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Indian Community Benevolent Forum (ICBF) നേതൃത്വം നൽകി, മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് Wayanad Relief Committee രൂപീകരിച്ചത്. ഖത്തറിലുടനീളം നിന്നുള്ള ഇന്ത്യൻ പ്രവാസികൾ ഈ കൂട്ടായ്മയിൽ lസഹകരിച്ചു.
സമൂഹിക സഹായ പ്രചാരണത്തിലൂടെ ശേഖരിച്ച 50 ലക്ഷം രൂപ ICBF പ്രസിഡന്റ് ഷാനവാസ് ബാവ, IBPC പ്രസിഡന്റ് താഹ മുഹമ്മദ് , നോർക്ക ഡയറക്ടർ സി.വി. ......