ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. ......
വേടനെതിരെ ബലാത്സംഗ പരാതി നൽകിയ കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം. ചിലർ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ആരോപണം ഉയരുന്നുണ്ട്. ......
സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം മാറ്റാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ മധ്യവേനലവധി ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായമാണ് മന്ത്രി പൊതുജനങ്ങളോട് തേടിയിരിക്കുന്നത്. ......
ബംഗളുരു: ക്ഷേത്രത്തിലെ മുൻ ശുചീകരണതൊഴിലാളി നടത്തിയ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിലായ ധർമ്മസ്ഥലയിൽ ആശങ്കയും കുഴിയെടുപ്പും തുടരുകയാണ്. മരങ്ങളും ചെടികളും മുൾപ്പടർപ്പുകളും നിറഞ്ഞ കാട്ടിനുള്ളിലാണ് ഇന്ന് കുഴിയെടുക്കുന്നത്. ......
വ്യാഴാഴ്ച അർധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു.......
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂക്ഷ്മമായ ഭൗമ നിരീക്ഷണം നടത്താൻ സാധിക്കും. ......
മുംബൈ: ഇന്ത്യൻ ഇൻഷുറൻസ് ബ്രോക്കിംഗ് വ്യവസായത്തിൽ വിദേശ നിക്ഷേപകരുടെ താൽപര്യം വർദ്ധിച്ചുവരുന്നതായും ഭരണ നിലവാരം ഉയർന്നതാണെന്നും ബിസിനസ്സ് ധാർമ്മികത നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ ഈ വിഭാഗത്തിലെ കളിക്കാർ കൂടുതൽ ശ്രമിക്കണമെന്നും ഐആർഡിഎഐ വിതരണ അംഗം സത്യജിത് ത്രിപാഠി പറഞ്ഞു.
മൂല്യനിർണ്ണയം വർദ്ധിപ്പിക്കുന്നതിനായി മൂർച്ചയുള്ള രീതികൾ സ്വീകരിക്കരുതെന്നും, ദീർഘകാലാടിസ്ഥാനത്തിൽ മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഹാനികരമാകുന്ന ബിസിനസ്സ് ചെയ്യാൻ ലിസ്റ്റ് ചെയ്യപ്പെടരുതെന്നും അദ്ദേഹം ഇൻഷുറൻസ് ബ്രോക്കർമാർക്ക് മുന്നറിയിപ്പ് നൽകി.
ഇൻഷുറൻസ് ബ്രോക്കേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐബിഎഐ) യുടെ 24-ാം സ്ഥാപക ദിനത്തിൽ ത്രിപാഠി അഭിസംബോധന ചെയ്യുകയായിരുന്നു.
ഇൻഷുറൻസ് വിതരണ മേഖലയിലെ പല സ്ഥാപനങ്ങളും മറ്റുള്ളവരും അവ സൃഷ്ടിച്ച മൂല്യം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലയനത്തിലും ഏറ്റെടുക്കലിലും ഡീമെർജിലും റെക്കോർഡ് പ്രവർത്തനങ്ങളാണ് ഇതിന് പിന്നിൽ. ......
വിവാഹ വാഗ്ദാനം നല്കി വേടൻ ബലാല്സംഗം ചെയ്തെന്ന കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ വേടനെതിരെ ആരോപിക്കുന്നത് ഗുരുതരമായ കുറ്റങ്ങൾ. ഒന്നര വർഷത്തിലേറെ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ......