റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് റിപ്പോർട്ട്. യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. ......
കൊച്ചി: ദീക്ഷാരംഭ് 2025 ന്റെ ഭാഗമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആര്‍ അധിഷ്ടിത ഭാഗ്യചിഹ്നങ്ങള്‍ ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് ചിഹ്നങ്ങള്‍ കൈമാറി.
കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടര്‍ മെട്രോയുടെയും തനിമയും നഗരത്തിന്റെ സാംസ്കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്. ......
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ......
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രമായി ദി കേരള സ്റ്റോറി തിരഞ്ഞെടുക്കപ്പെട്ടു.......
എറണാകുളം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് സാമൂഹ്യാധിഷ്ഠിത വിപണന-വിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി 15 വർഷം പൂർത്തിയാക്കി. സംരംഭകർ, ഹോംഷോപ്പ് ഓണേഴ്സ്, മാനേജ്മെന്റ് ടീം എന്നിങ്ങനെ മൂന്നു ഘടകങ്ങളിലായി പ്രവർത്തിക്കുന്ന ഹോംഷോപ്പ് കമ്മ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്വർക്കാണ്. ......
ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2025 സെപ്റ്റംബർ 9 ന് നടക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണെന്നും വോട്ടെണ്ണൽ സെപ്റ്റംബർ 9 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ......
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യമില്ല. ബിലാസ്പുർ കോടതിയിൽ ജാമ്യഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പറിയിച്ചു. ......
ഇടുക്കി : മംഗപ്പാറകുടിയിലെ വനമേഖലയിലുള്ള ആദിവാസി കോളനിയിൽ 6 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ, ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പട്ടികവർഗ വികസന ഓഫീസർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ വിളിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ, എസ്. റ്റിഡവലപ്മെന്റ് ഓഫീസർ എന്നിവർ പ്രത്യേകം റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം. സെപ്റ്റംബർ 2 ന് തൊടുപുഴ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ആർ ഡി. ......
കൊച്ചി :കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന വിതരണവും വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും ഇന്ന്( ശനി) എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഹിന്ദി പ്രചാര സഭയുടെ സിബിഎസ്ഇ സ്കൂളുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷ സമ്മാനദാന സമ്മേളനവും രാജ്യത്ത് ആദ്യമായി വിവിധ പരിമിതികളെ അതിജീവിച്ച് കാലടി സംസ്കൃത സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽനിന്ന് സംഗീതത്തിൽ ബിരുദം നേടിയ കെ എൻ റിദ മോൾക്ക് വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാര സമർപ്പണവും ഇന്ന് (ശനി) എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. കീർത്തി പത്രവും ശില്പവും ക്യാഷ്(11111) അവാർഡും ഉൾക്കൊള്ളുന്നതാണ് വിശിഷ്ട സ്ത്രീശക്തി കലാ പുരസ്കാരം.
കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറിയും ഭാരതസർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ഉപദേശക സമിതി അംഗവുമായ അഡ്വക്കേറ്റ് ബി മധു അധ്യക്ഷത വഹിക്കും.ചലചിത്ര നടി ഊർമ്മിള ഉണ്ണി, ഭവൻസ് വിദ്യാമന്ദിർ ഡയറക്ടർ ഇ. ......
കേരള നിയമസഭയിലെ ജി. കാര്ത്തികേയന് മ്യൂസിയത്തില്‍ സജ്ജീകരിക്കുന്ന ഇ.എം.എസ്.......